485 കോടിയുടെ ബിറ്റ്കോയിൻ സാമ്പത്തിക തർക്കത്തിൽ മലപ്പുറം സ്വദേശി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കൈവിരൽ മുറിച്ചെടുത്ത് ഹീനമായ രീതിയിൽ നടത്തിയ കൊലപാതകത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബിറ്റ്കോയിൻ സാമ്പത്തിക ഇടപാട് നടത്തിയിരുന്ന മലപ്പുറം പുലാമന്തോൾ സ്വദേശി ഷുക്കൂർ, ഡെറാഡൂണിൽ വച്ചാണ് കഴിഞ്ഞദിവസം കൊല്ലപ്പെടുന്നത്. രണ്ടുമാസം മുന്‍പ് ഷുക്കൂറിനെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയതായും നിരന്തരം പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു
സംഭവത്തിൽ അഞ്ചു പേർ പിടിയിലായിട്ടുണ്ട് എങ്കിലും ആസൂത്രണം ഉൾപ്പടെ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകി. പഴുതടച്ച അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും.
ഡെറാഡൂണിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളുടെ സൂചന ലഭിച്ചത്. എന്നാൽ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയവരെ ഉൾപ്പടെ സംഭവത്തിൽ പിടികൂടാനുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
Leave a Reply