ആന്ധ്രയിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു. ബദ്‌വീര്‍ ഘട്ടി, മഞ്ചപ്പ ഘട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ. തിരുപ്പതി തീര്‍ഥാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിറ്റൂർ–തിരുപ്പതി ഹൈവേയിലെ മാധവൻ തോപ്പിലിനു സമീപമാണ് അപകടമുണ്ടായതെന്ന് ആന്ധ്രയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ടെയ്നർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.