മലയാളികളെ ഈജിപ്തിലെത്തിച്ച് അവയവവ്യാപാരം. വൃക്ക വില്‍പനയ്ക്കാണ് കൂടുതല്‍ പേരെയും കൊണ്ടുപോകുന്നതെന്ന് മുംബൈയില്‍ പിടിയിലായ ഇടനിലക്കാരന്‍ പൊലീസിന് മൊഴിനല്‍കി. ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് എത്തിക്കുന്നുണ്ട്.
വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്‌റോയിൽ ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ ഇടനിലക്കാരൻ സുരേഷ് പ്രജാപതി കഴിഞ്ഞദിവസമാണ് മുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്കൊപ്പം, നിസാമുദീൻ എന്നയാളും പിടിയിലായി. പൊലീസ് കസ്റ്റഡിയിൽതുടരുന്ന ഈ സൂത്രധാരനാണ്, ലക്ഷങ്ങൾവാങ്ങിയശേഷം വൃക്കവിൽക്കുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരംനൽകിയത്. മലയാളികളെകൂടാതെ ഡൽഹി, ജമ്മുകശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ദാതാക്കളെ ടൂറിസ്റ്റ്‍വിസയിൽ ഈജിപ്തിൽ എത്തിച്ചാണ് വ്യാപാരം.
മേയ്- ജൂലൈ മാസത്തിൽമാത്രം ആറുപേരെ വൃക്കവിൽക്കാൻ ഈജിപ്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. ഈജിപ്തിത്തിച്ച ആറുപേരിൽ, നാലുപേരുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന് പ്രതിപറഞ്ഞായി പൊലീസ് വ്യക്തമാക്കി. ആവശ്യക്കാരിൽനിന്ന് ഈ ഏജന്റുമാർ ലക്ഷങ്ങൾ വാങ്ങിയശേഷം ചെറിയൊരു വിഹിതമായിരിക്കും ദാതാക്കൾക്ക് നൽകുകയെന്നും പൊലീസ് പറയുന്നു. ഇന്ത്യയിൽ അവയദാനനിയമങ്ങൾ കർശനമായതിനാലും വിദേശത്ത് സൗകര്യംലളിതമാകുന്നതുമാണ് വൃക്കവ്യാപാരം തഴയ്ക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്











Leave a Reply