ടോം ജോസ് തടിയംപാട് 

ഡിസംബർ 15 നു കെറ്ററിംഗിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ വരുന്ന ശനിയാഴ്ച 7/ 1/ 2023 രാവിലെ 10 മണിമുതൽ 12 മണിവരെ കെറ്ററിംഗിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നു അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവർത്തകൻ മനോജ് മാത്യു അറിയിച്ചു.

പോസ്റ്റ് കോഡു൦ അഡ്ഡ്രസ്സും താഴെ പ്രസിദ്ധീകരിക്കുന്നു. പൊതു ദർശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കും. നാട്ടിൽ എത്തി തന്റെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം മൃതദേഹങ്ങൾ ചിതയിൽ അമരുമ്പോൾ വളരെ വലിയ സ്വപനങ്ങളുമായി തന്റെ മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ജുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും മനോവ്യഥ നമുക്ക് അളക്കാൻ കഴിയില്ല .വയസുകാലത്തു ഒരു കൈസഹായമാകേണ്ട മകളുടെയും കുഞ്ഞുങ്ങളുടെയും ജീവനില്ലത്ത ശരീരങ്ങൾ കാണുവാൻ അവർക്കു കരുത്തുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു .

കഴിഞ്ഞ ദിവസം മനോജിനോടൊപ്പം പോലീസുകാർ കൊലനടന്ന വീട്ടിൽ എത്തി അഞ്ജുവിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും കുട്ടികളുടെ വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തപ്പോൾ ആ കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കണ്ടപ്പോൾ കണ്ണീരടക്കൻ മനോജിനുമാത്രമല്ല കൂടെവന്ന പോലീസുകാർക്കും കഴിഞ്ഞില്ല എന്നാണ് അറിയുന്നത് . യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനു മുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും ഒരു വലിയ ജനക്കൂട്ടം അഞ്ചുവിനേയും കുട്ടികളെയും ഒരുനോക്കുകാണാൻ കെറ്ററിംങ്ങിൽ എത്തിച്ചേരും.

പൊതുദർശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ് .

Salvation Army, community Hall.Rockingham road, Kettering .NN16 8JU.