കെറ്ററിങ്ങ്: നിരാലംബര്‍ക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യു.കെ.കെ.സി.എ ആരംഭിച്ച ‘ലെന്റ് അപ്പീല്‍’ തുക കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന്‍ കൈമാറി. ദുഃഖദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ യു.കെ.കെ.സി.എ ആരംഭിച്ച ലെന്റ് അപ്പീലിനു മികച്ച പ്രതികരണമാണ് കെറ്ററിങ്ങ് യൂണിറ്റില്‍ നിന്നും ലഭിച്ചത്.
പെസഹ തിരുന്നാള്‍ ദിവസം നടന്ന അപ്പംമുറിക്കല്‍ ശുശ്രൂഷയില്‍ കെറ്ററിങ്ങ് ക്നാനായ യൂണിറ്റ് അംഗങ്ങള്‍ നോമ്പ് വിഹിതം കൊണ്ടുവരികയും യു.കെ.കെ.സി.എയ്ക്ക് കൈമാറുകയും ചെയ്തു.
പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്സ് വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Leave a Reply