ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിന് അടുത്ത് ഡെബന്‍ഹാമില്‍ മലയാളി യുവാവിൻെറ വേർപാട്. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തികൊണ്ടുള്ള വിധിയുടെ വിളയാട്ടം. മുപ്പത്തിരണ്ടുകാരനായ കെവില്‍ ജേക്കബാണ് ഉറക്കത്തിൽ മരണത്തോട് കീഴടങ്ങിയത്. ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തി വരുകയായിരുന്നു കെവിൽ. പിതാവ് നാട്ടിൽ എത്തിയ സമയത്താണ് മകൻെറ വേർപാട്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ അമ്മ വീട്ടിൽ തിരികെ എത്തുമ്പോഴാണ് കെവിലിൻെറ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ബോക്‌സിങ്ങിലും ക്രിക്കറ്റിലും ജിമ്മിലും നിറ സാന്നിധ്യമായിരുന്ന കെവിലിൻെറ വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മ ഓമന വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ ഓമനയുടെയും ഏകമകനാണ് കെവില്‍.

കെവില്‍ ജേക്കബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.