കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പൂർത്തിയായി. അതേസമയം ആശുപത്രി മുന്നില്‍ തമ്പടിച്ച സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ മാേര്‍ച്ചറിക്ക് പുറത്ത് സംഘര്‍ഷം ഉണ്ടായത്. മോര്‍ച്ചറിക്ക് പുറത്തേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തള്ളിക്കറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റശ്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി. എന്നാല്‍ ഷര്‍ട്ട് വലിച്ചുകീറിയ പ്രവര്‍ത്തകനെ അകത്തുകയറാന്‍ സിപിഎം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കെവിനെ അക്രമിച്ചതിന്റെ തലേ ദിവസം കോട്ടയത്തെ ഹോട്ടലില്‍ സംഘം മുറിയെടുത്തിരുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്ന മൃതദ്ദേഹം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാല സെമിത്തേരിയില്‍ സംസ്‌കരിക്കും. കൊലപാതകത്തിലും പൊലീസ് നടപടികളിലും പ്രതിഷേധിച്ച് വിവിധ രാഷ്ട്രിയ പാര്‍ട്ടികളും സമുധായ സംഘടനകളും ആഹ്വാനം ചെയ്യ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.
Leave a Reply