ലണ്ടൻ: രുചിലോകത്തെ ഭീമന്മാരായ കെഎഫ്സി അവരുടെ ഏറ്റവും മികച്ചത് എന്നറിയപ്പെടുന്ന ക്രിസ്പി ചിക്കൻ ബർഗർ മാംസരഹിതം ആക്കി കൊണ്ട് യുകെയിലെ ആരാധകർക്കിടയിൽ പുതിയൊരു ചുവടുവെപ്പിന് വഴിതുറക്കുന്നു. ഇമ്പോസിറ്റർ അഥവാ പകരക്കാരൻ എന്നാണ് ഈ സസ്യ ബർഗർന് പേരിട്ടിരിക്കുന്നത്. ജൂൺ 17 ഓടുകൂടി തെരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റ്കളിൽ നാലാഴ്ചത്തേക്ക് കൊറോൺ ഫില്ലറുകളും വെജിറ്റേറിയൻ മയോണിസും ചേർത്ത ബർഗർ വിറ്റു തുടങ്ങും. മാംസത്തിന് പകരം സംസ്കരിച്ചെടുത്ത ഫംഗസ് നിന്നും പ്രോട്ടീൻ ലഭിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് കോറോൺ. പകരക്കാരന്റെ വിജയം എന്നാണ് ഇതിനെക്കുറിച്ച് കേഎഫ്സി വിശേഷിപ്പിക്കുന്നത്. മാംസാഹാരത്തിന് പകരം തേടുന്ന ആസ്വാദകർക്ക് മുന്നിൽ ഇത്തരം സസ്യവിഭവങ്ങൾ അവതരിപ്പിക്കുന്ന അനേകം റസ്റ്റോറന്റ് കളിൽ ഏറ്റവും പുതിയതാണ് കേഎഫ്സി.

ഈ ആഴ്ചയുടെ തുടക്കത്തിൽ തങ്ങളുടെ ജനപ്രിയ സസ്യ ബർഗർ സാൻഫ്രാൻസിസ്കോയിൽ നൂറിലധികം ഔട്ട്‌ലെറ്റുകളിൽ വിൽപ്പന ആരംഭിക്കും എന്നാണ് ബർഗർ രാജാക്കന്മാർ വിലയിരുത്തുന്നത്. അടുത്തിടെ മാക്ഡൊണാൾഡ്‌സ് അവരുടെ മാംസ രഹിത ബർഗർ ജർമനിയിൽ അവതരിപ്പിച്ചിരുന്നു.

ഉപഭോക്താക്കളുടെ ഡൈയറ്റ് നിയന്ത്രിക്കുന്നതും തങ്ങളുടെ പരിസ്ഥിതി ഫുട്പ്രിന്റ് കുറക്കുന്നതും മൂലം ഈ മാംസ രഹിത ഭക്ഷണ സംസ്കാരം വളരെ പെട്ടെന്ന് തരംഗമായി മാറുമെന്നാണ് പ്ര തീക്ഷിക്കുന്നത് . മൃഗ അവകാശ സംഘടനകൾ തീരുമാനത്തിൽ കേഎഫ്സിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നു











Leave a Reply