സാക്രാമെന്റൊ: ഇന്ത്യൻ വംശജനും അമേരിക്കയിലെ ടെക് സ്ഥാപനത്തിന്റെ കോടീശ്വരനായ ഉടമയുമായ തുഷാർ ആത്രേയെ (50) തന്റെ ബി.എം.ഡബ്ളിയു കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈ മാസം ഒന്നിന് പുലർച്ചെ ഇദ്ദേഹത്തെ സാന്റക്രൂസിലെ തന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. ഇന്നലെയാണ് മൃതദേഹം തുഷാറിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാറിലേക്ക് തുഷാർ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് തൊട്ടുമുൻപ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഇദ്ദേഹത്തിന്റെ വസതിയിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തുഷാറുമായി അക്രമി സംഘം കടന്നിരുന്നു. തുടർന്ന്, സാന്റക്രൂസ് മൗണ്ടൻസിൽ കാറുണ്ടെന്ന വിവരം മനസിലാക്കിയ പൊലിസ് അവിടെ എത്തിയപ്പോൾ തുഷാറിന്റെ മൃതദേഹവും കാറിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ആത്രേ നെറ്റിന്റെ ഉടമയാണ് തുഷാർ.