ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ടൈപ്പ് 2 പ്രമേഹവും വൃക്കരോഗവും ഉള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് വൃക്ക തകരാറുകൾ, ഹൃദയ സങ്കീർണതകൾ,എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന പ്രതിദിന ഗുളികകൾ കണ്ടെത്തി. അൻപതിൽ ഒരു പ്രമേഹ രോഗിക്ക് എന്ന തലത്തിൽ വൃക്ക തകരാർ സംഭവിക്കുന്നുണ്ട്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുമ്പോൾ വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുവാനുള്ള ശേഷി കുറയുന്നതാണ് ഇതിന് കാരണം. വൃക്കരോഗം ഹൃദയത്തിന് അമിത ആയാസം നൽകുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഉയർത്തുകയും ചെയുന്നു. ഹൃദ്രോഗങ്ങളുടെ പരമ്പരാഗത ചികിത്സ തൊണ്ടവേദന, തലകറക്കം തുടങ്ങിയ മറ്റ് പാർശ്വഫലങ്ങൾക്കും കാരണമാകും. ഈ ഒരു സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ദ്ധർ പുതിയ മരുന്ന് കണ്ടെത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൃക്കരോഗവും ടൈപ്പ് 2 പ്രമേഹ രോഗികളുമായവരെ ചികിൽസിക്കാൻ ഫൈൻറെനോൺ എന്ന മരുന്നാണ് ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തിയത്. മരുന്ന് വൃക്ക തകരാർ കുറയ്ക്കുന്നതോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മരുന്നിന് അംഗീകാരം നൽകാനുള്ള സ്കോട്ട്‌ലൻഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഡിസംബറിൽ ഫൈൻറെനോണിന്റെ അംഗീകാരത്തിനായി വിദഗ്ധർ മുന്നോട്ട് വന്നത്.

വർഷങ്ങളായി ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട വൃക്കരോഗമുള്ള ആളുകളെ സംബന്ധിച്ചുള്ള ചികിത്സകൾ ഏറെ വലച്ചിരുന്നു. അതുകൊണ്ട് തന്നെ ഫൈനറിനോണിന്റെ വരവ് ടൈപ്പ് 2 പ്രമേഹവും വൃക്കരോഗവുമുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസവർത്തയാണ്. നിലവിലെ ചികിത്സകൾ നടത്തിയാലും ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ് എന്ന് ബാർട്ട്സ് ഹെൽത്ത് എൻ എച്ച് എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റായ ഡോ. കീരൻ മക്കഫെർട്ടി പറഞ്ഞു. യുകെയിൽ ഏകദേശം 3.5 ദശലക്ഷം ആളുകൾക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. ജനിതകം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങൾ.