രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ ആശുപത്രിയിലെ ശിശുമരണനിരക്ക് 100 കടന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാത്രം ഒമ്പത് കുഞ്ഞുങ്ങളാണ് മരിച്ചത്. ജനനസമയത്തെ ഭാരക്കുറവാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ ആശുപത്രപത്രിയിലെ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ രാജ്യവ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്.

ലോകേത് ചാറ്റര്‍ജി, കാന്ത കര്‍ദാം എന്നീ എംപിമാരടങ്ങുന്ന ബിജെപി പാര്‍ലമെന്ററി സംഘം കഴിഞ്ഞദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ദയനീയമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു കുട്ടികളെ വരെ ഒരു ബെഡ്ഡിലാണ് കിടത്തിയിരിക്കുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ പന്നികള്‍ അലഞ്ഞുതിരിയുന്ന കാഴ്ചയും തങ്ങള്‍ കണ്ടതായി അവര്‍ പറഞ്ഞു.

നേരത്തെ ശിശു അവകാശസംരക്ഷണ ദേശീയ കമ്മീഷന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഷോകോസ് നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയിലെ ഏറ്റവും വലിയ സര്‍ക്കാരാശുപത്രിയാണ് ജെകെ ലോണ്‍. ഇവിടെ പീഡിയാട്രിക്സ് വിഭാഗത്തില്‍ നാല്‍പ്പതോളം പേര്‍ ദിവസവും പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. മൂന്നൂറോളം രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടുന്നു.

ശിശുമരണങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍‌ഷ്വര്‍ധന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കുകയും ചെയ്തു.