കിളിരൂര്‍ കേസിലെ പ്രതിയായിരുന്ന ലതാ നായരെ ചോദ്യം ചെയ്യലിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടിച്ചതായി ഡിജിപി ആര്‍.ശ്രീലേഖ. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത് ശ്രീലേഖയായിരുന്നു. ആശുപത്രിക്കിടക്കയില്‍ വെച്ച് പെണ്‍കുട്ടി ലതായനായരെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും വിറച്ചിരുന്നവത്രേ. ഒരിക്കല്‍ ശ്രീലേഖയുടെ കൈയില്‍ മുറുക്കെ പിടിച്ച് ലതാനായരെ കിട്ടിയാല്‍ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്നും, ഒരു പാവം പെണ്‍കുട്ടിയോട് എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ലതാ നായരെ ചോദ്യം ചെയ്യാന്‍ ശ്രീലേഖക്ക് തന്നെ അവസരം ലഭിച്ചു. സംസാരിക്കുന്നതിനിടയില്‍ അവര്‍ പ്രകോപിതയായപ്പോള്‍ താന്‍ സര്‍വ്വശക്തിയുമെടുത്ത് അടിക്കുകയായിരുന്നുവെന്നും ഒറ്റ അടിയില്‍ അവര്‍ വീണുപോയെന്നും ശ്രീലേഖ പറയുന്നു