സീരിയല്‍ സിനിമാ താരം കിഷോര്‍ സത്യയുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നും അദ്ദേഹം തന്നെ വഞ്ചിച്ചു എന്നും നടി ചാര്‍മിള അടുത്തിടെ ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന്‍ ഇന്ന് ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണെന്നും ചാര്‍മിള പറഞ്ഞിരുന്നു.എന്നാല്‍ തന്നെ ഭീക്ഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പിടിപ്പിച്ചതാണെന്ന് കിഷോര്‍ പറയുന്നു. ഇത്രയും വര്‍ഷത്തിന് ശേഷം പിന്നീട് മറ്റൊരു വിവാഹവും തകര്‍ന്ന് സിനിമാ രംഗത്ത് നിന്നും അവസരങ്ങളും കുറഞ്ഞപ്പോഴാണ് മാന്യമായി ജീവിക്കുന്ന തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് കിഷോര്‍ പറയുന്നു. പ്രമുഖ മാഗസിനിലൂടെയാണ് കിഷോര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ചാർമിളയ്ക്ക് ചിലപ്പോൾ ഞാൻ ഭർത്താവായിരുന്നിരിക്കാം. പക്ഷെ എനിക്ക് ചാർമിള ഒരിക്കലും ഭാര്യ ആയിരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം കേട്ടു മടുത്തു. ഇനി വയ്യ. സത്യങ്ങൾ ഞാനും തുറന്നു പറയാൻ പോവുകയാണ്.– താൻ വിവാഹം ചെയ്തു വഞ്ചിച്ചുവെന്നും ജീവിതത്തിൽ തന്നെയാണ് ഏറ്റവും വെറക്കുന്നതെന്നും പറഞ്ഞു ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തോടു പ്രതികരിക്കുകയായിരുന്നു കിഷോർ സത്യ. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികൾ പരസ്പരവും രണ്ട് വീട്ടുകാർ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്‌റ്ററിൽ ഒപ്പീടിച്ചത് വിവാഹമാകുമോ.? – കിഷോർ ചോദിക്കുന്നു.

Image result for kishor satya

ചാർമിളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല. വിവാഹാഭ്യർത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയിൽ ഞാൻ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകർന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച അവരോട് ഞാൻ മാത്രമല്ല സിനിമയിലെ മറ്റ് അണിയറപ്രവർത്തകരെല്ലാം വളരെ സൗഹാർദപരമായാണ് പെരുമാറിയത്. പക്ഷേ അവർക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആപ്പോൾ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്നു പറഞ്ഞ് അവർ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയിൽ പെരുമാറിയ അവരോടം അപ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തിൽ യുഎഇയിലെ ഒരു എഫ്എമ്മിൽ ജോലി കിട്ടിയ ഞാൻ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാർമിള വയലന്റായി. വീണ്ടും അവർ ആത്മഹത്യാ ഭീഷണി മുഴക്കി. അവരുടെ അച്ഛനും വിളിച്ചു. പോകുന്നകിന് മുമ്പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് ഞാൻ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു.

അവരോടൊപ്പം ചാർമിളയെ കാണാൻ തീരുമാനിച്ചു. വീട്ടിൽ ചെന്ന എന്നെ ചാർമിളയുടെ വീട്ടുകാർ കുടുക്കി. ഉടൻ വിവാഹം ചെയ്തില്ലെങ്കിൽ മരിച്ചു കളയും എന്നാണ് നേരിൽ കണ്ടപ്പോൾ ചാർമിള ഭീഷണി മുഴക്കിയത്. ഉടൻ വിവാഹം രജിസ്്റ്റർ ചെയ്യണം എന്ന‌ു വാശിപിടിച്ചു. എന്റെ വീട്ടുകാർ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും ഞങ്ങൾ പറഞ്ഞെങ്കിലും ചാർമിള വഴങ്ങിയില്ല. താൻ മരിക്കുമെന്നും എന്ന ജീവിക്കാൻ അനുവദിക്കില്ല എന്നും അവർ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററിൽ തൽക്കാലം ഒന്ന് ഒപ്പിട്ടു പെയാക്കൊള്ളൂ എന്ന് അവരുടെ പിതാവും പറഞ്ഞു. 22 വയസ് മാത്രമാണ് അന്ന് എനിക്ക് പ്രായം. ഗൾഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് ഞാൻ അവരുടെ ആവശ്യത്തിന് വഴങ്ങി. എതിർത്താൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്.

വിവാഹം കഴിഞ്ഞ് ഞാൻ രക്ഷപെട്ടോടിപ്പോയി എന്ന് ചാർമിള ചാനലിൽ പറഞ്ഞത് ശരിയാണ്. ഞാൻ കാരണം അവർ മരിക്കേണ്ട എന്നു കരുതിയാണ് അന്ന് രജിസ്റ്ററിൽ ഒപ്പുവച്ചത്. ഒപ്പിട്ടതിലൂടെ ഒരാളുടെ ജീവൻ രക്ഷിച്ചല്ലോ എന്ന ആശ്വാസമായിരുന്നു അന്ന് എനിക്ക്. ഗൾഫിൽ എത്തിയതിനു പിന്നാലെ അവർ നിരന്തരം എന്നെ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു. തിരികെ വരണം അല്ലെങ്കിൽ താൻ ആത്മഹത്യചെയ്യുമെന്നും ഇല്ലാത്തപക്ഷം വിസ അയച്ചു തരണമെന്നുമായി പിന്നീടു വാശി. മരിക്കും മരിക്കും എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നപ്പോൾ എനിക്കു ഭയമായി. അങ്ങനെ എന്റെ വീട്ടിൽ അച്ഛനോടും സഹോദരനോടും ഞാൻ നടന്നതൊക്കെ പറഞ്ഞു. അവർ എന്നോട് നിയമപരമായി ബന്ധം വേർപെടുത്താം എന്നു തന്നെ പറഞ്ഞു. ആ സമയം മദ്യപിച്ച് കഞ്ചാവു വലിച്ചു നടക്കുന്ന ചാർമിളയെ ആണ് എനിക്ക് ഫോണിലൂടെ അറിയാൻ കഴിഞ്ഞത്. അവർക്ക് അവസരങ്ങളും കുറഞ്ഞു. അല്ലാതെ ഞാൻ അഭിനയിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

അൻസാർ കലാഭവന്റെ ഒരു ഗൾഫ് ഷോയ്ക്ക് അവർ ഷാർജയിൽ വന്നിരുന്നു. എന്നെ അത്യാവശ്യമായി കാണണമെന്നും കാര്യങ്ങൾ സംസാരിക്കാം എന്നും പറഞ്ഞു വിളിപ്പിച്ചു. അന്നും ബ്ലേഡുമായാണ് വന്നത്. ആസമയം ചില പത്രങ്ങൾ ചാർമിളയുടെ അഭിമുഖം എടുക്കാന്‍ വന്നു. കൂടെ വരണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഞാനും ഒപ്പം പോയിരുന്നു. പ്രോഗ്രാമിന് വന്ന ആർട്ടിസ്റ്റുകൾക്കൊപ്പമാണ് അവർ അന്ന് താമസിച്ചത്. ഞാനുമായി ഒരുമിച്ച് താമസിച്ചിട്ടില്ല. എനിക്ക് അത്തരത്തിൽ അവരെ കാണാനും പറ്റുമായിരുന്നില്ല. സദാസമയവും മരിക്കും എന്നു ഭീഷണിപ്പെടുത്തുന്ന വ്യക്തിയോടുള്ള ഭയമായിരുന്നു. പിന്നീട് ഞാൻ നാട്ടിലേക്ക് തിരികെയെത്തി.

പക്ഷെ സാധാരണ ഗതിയിൽ നേരത്തെ നോട്ടീസ് നൽകി രജിസ്റ്റർ മാര്യേജ് ചെയ്യുന്നിടത്ത് സ്വാധീനമുപയോഗിച്ച് ചാർമിളയും അച്ഛനുമായി ചേർന്ന് നടത്തിയ ചതിയിൽ സർട്ടിഫിക്കറ്റുകളും വ്യാജമുണ്ടാക്കിയിരുന്നു. അത് കൊണ്ട് തന്നെ നിയമപരമായി എനിക്ക് ബന്ധം വേർപെടുത്തണമായിരുന്നു. അവർ ആഗ്രഹിച്ചിരുന്നതു പോലെ ഞാൻ അവർക്കൊപ്പം ജീവിക്കില്ല എന്നു കണ്ടപ്പോൾ എന്നെ വിളിച്ച് മ്യൂച്ചൽ ഡിവോഴ്സിന് തയാറാണ്, ഒപ്പിടണം എന്നു പറഞ്ഞു. അങ്ങനെ ഞാൻ അന്നു വരെ അകപ്പെട്ടിരുന്ന കുരുക്കിൽ നിന്ന് രക്ഷപ്പെട്ടു. ഇതിനിടയിൽ അവരുടെ ജീവിതത്തിലോ കരിയറിലോ എന്തു നടന്നു എന്നത് ഞാൻ ശ്രദ്ധിച്ചിട്ടു പോലുമില്ല. എന്നെ സംബന്ധിച്ച് അവർ ഭാര്യ പോയിട്ട് കാമുകിയോ അടുത്ത സുഹൃത്തോ പോലുമായിരുന്നില്ല.

പിന്നീടാണ് ഞാൻ പൂജയെ വിവാഹം ചെയ്യുന്നത്. അതിനും ശേഷമാണ് ഞാൻ അഭിനയരംഗത്തേക്ക് വരുന്നത്. ഞാൻ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയായിരുന്നു എന്ന് അവർ പറയുന്നു. എന്നാൽ അവർ തന്നെ പറയുന്നു ഞാൻ അവരോട് ഈ വിവാഹകാര്യം ആരോടും പറയരുതെന്നും അതിനാൽ രഹസ്യമാക്കി വച്ചെന്നും. അതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യകതമല്ലേ. ഇപ്പോൾ അതും ഒരു ചാനലിൽ കയറിയിരുന്ന് ഇവർ നാണമില്ലാതെ വിളിച്ച് പറയുമ്പോളാണ് കിഷോർ സത്യ എന്ന പേര് പോലും അവരുടെ ജീവിതത്തിൽ വരുന്നത്. എനിക്ക് അവരെ വച്ച് പ്രശസ്തി നേടാനായിരുന്നെങ്കിൽ എന്നേ ആകുമായിരുന്നു. ഇത്രയും വർഷത്തിന് ശേഷം പിന്നീട് മറ്റൊരു വിവാഹവും തകർന്ന് സിനിമാ രംഗത്ത് നിന്നും അവസരങ്ങളും കുറഞ്ഞപ്പോഴാണ് മാന്യമായി ജീവിക്കുന്ന എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഒമ്പത് വർഷം മുൻപാണ് ഞാൻ പൂജയെ വിവാഹം ചെയ്യുന്നത്. ഞങ്ങൾക്ക് ഒരു മകനുണ്ട്. സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് ഞാൻ. അത്യാവശ്യം സീരിയലിലും സിനിമയിലും അഭിനയിച്ചു ജീവിക്കുകയാണ്. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്.– കിഷോർ സത്യ ചോദിക്കുന്നു.

 

സീരിയല്‍ സിനിമാ താരം കിഷോര്‍ സത്യയുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നും അതിനു മുമ്പ് താന്‍ സ്‌നേഹിച്ചിരുന്ന നടന്‍ ബാബു ആന്റണി തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയപ്പോള്‍ മരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നടി ചാര്‍മിള കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനാല്‍ മരിക്കാന്‍ തന്നെ താന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നും ചാര്‍മിള പറഞ്ഞു.