അങ്ങനെ കറുത്തമുത്തു സീരിയലിനു മറ്റൊരു ട്വിസ്റ്റ്‌ കൂടി .മറ്റൊന്നും അല്ല നായകന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ സീരിയലില്‍ നിന്നും പിന്മാറി . പ്രതിഫലം കൂട്ടിചോദിച്ചത് കൊണ്ടാണ് ബാലചന്ദ്രനെ അവതരിപ്പിക്കുന്ന കിഷോര്‍ സത്യ പിന്മാറുന്നത് എന്നും ചിലര്‍ പറയുന്നുണ്ട് .എന്നാല്‍ കറുത്തമുത്ത് എന്ന മെഗാപരമ്പരയിലെ തന്റെ പിന്മാറ്റത്തെക്കുറിച്ച് കിഷോര്‍ പറയുന്നതു ഇങ്ങനെ :

കറുത്തമുത്ത് എന്ന മെഗാ പരമ്പരയിൽ നിന്ന് താൻ പടിയിറങ്ങുകയാണ് എന്ന് കിഷോർ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്ന ശേഷം കിഷോർ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും നിർമാതാവുമായി പിണങ്ങിയെന്നും വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എന്താണ് കാര്യം എന്നറിയാനായി നിരവധി ആരാധകർ കിഷോറിനെ വിളിച്ചിരിക്കുകയാണ്. സ്വാഭാവികമായ പിന്മാറ്റം മാത്രമാണിതെന്നാണ് കിഷോറിന്റെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘‘കറുത്തമുത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭരാ്യ കാർത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാൽ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തിൽ പല കഥാപാത്രങ്ങൾക്കും മാറി നിൽക്കേണ്ടി വരും. റേറ്റിങ്ങിൽ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദർഭത്തിലൂടെ സീരിയൽ പുരോഗമിക്കും. അതിൽ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം.

പെൺകുട്ടികൾക്കാണെങ്കിൽ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നിൽക്കേണ്ടി വരും. ഇതൊക്കെ സർവസാധാരണമാണ്. ഒരു സീരിയലിൽ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോൾ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ റോൾ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും.സീരിയലിന്റെ കഥ സ്നേഹിച്ച് ഞാൻ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കെല്ലാം നന്ദി’’ കിഷോർ സത്യ പറയുന്നു.

Read more.. അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് കാമുകിയ്ക്ക്‌ ഒപ്പം കിടക്കയില്‍ മറ്റൊരാളെ; പിന്നെ സംഭവിച്ചത്