കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തിനായി തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ.ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്നും കെ.എം.മാണിയുടെ സീറ്റ് ജോസഫിന് നല്‍കണമെന്നും ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് മാണി വിഭാഗം തള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിന്‍ എംഎല്‍എ പുതിയ കത്ത് സ്പീക്കര്‍ക്ക് നല്‍കി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് പുതിയ കത്ത്.

കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നിയമസഭയില്‍ കക്ഷി നേതാവിന്റെ സീറ്റ് പി.ജെ.ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ചര്‍ച്ചകളും കേരളാ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ സീ​റ്റി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു പ്ര​കാ​ശ് അ​റി​യി​ച്ചി​രു​ന്നു.

നിയമസഭാ കക്ഷി നേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് അധികാരം നൽകാൻ സാധിക്കില്ലെന്നാണ് കെ.എം.മാണി വിഭാഗം വാദിക്കുന്നത്. നിയമസഭാ കക്ഷി നേതാവിന്റെ വിഷയത്തോടൊപ്പം പാർട്ടി അധ്യക്ഷൻ ആരാകണം എന്നതും കേരളാ കോൺഗ്രസിൽ വലിയ വിവാദ വിഷയമായിട്ടുണ്ട്. പി.ജെ.ജോസഫിനെ പാർട്ടി അധ്യക്ഷനാക്കണം എന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടുന്നു. സംസ്ഥാന കമ്മിറ്റി ചേരാതെ ജോസഫിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി ചേർന്ന് തന്നെ ആയിരിക്കണം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതെന്ന് ജോസ് കെ.മാണി അടക്കം വാദിക്കുന്നുണ്ട്.