ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ശനിയാഴ്ച്ച നടന്നു. കീത്തിലിയിലെ സ്റ്റീറ്റണിലുള്ള സെന്റ്. സ്റ്റീഫന്‍ ചര്‍ച്ച് ഹാളില്‍ ഇന്നലെ വൈകുന്നേരം 7 മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി ആന്റോ പത്രോസ് സ്വാഗതം പറഞ്ഞ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കീത്തിലിയിലും പരിസരത്തുമായി അടുത്ത കാലെത്തെത്തിയ മലയാളി സമൂഹത്തിനെ കീത്തിലി മലയാളി അസ്സോസിയേഷനിലേയ്ക്ക് ഔദ്യോഗീകമായി സ്വാഗതം ചെയ്തു. നിലവില്‍ അസ്സോസിയേഷനിലുള്ള ഓരോ കുടുംബത്തോടൊപ്പമായിരുന്നു പുതിയ കുടുംബങ്ങള്‍ സ്റ്റേജിലെത്തി സ്വയം പരിചയപ്പെടുത്തിയത്. അംഗബലം കൂടിയ ആത്മവിശ്വാസത്തിലായിരുന്നു അസ്സോസിയേഷനിലെ ഓരോ മലയാളിയും.
നല്ലൊരു സംഘാടകനും അസ്സോസിയേഷന്റെ സ്ഥിരകാല കമ്മറ്റി മെംബറുമായ ബാബു സെബാസ്റ്റ്യന്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം അസ്സോസിയേഷനില്‍ പുതുതായി എത്തിയവരേയുമുള്‍പ്പെടുത്തി അസ്സോസിയേഷന്റെ ഫാമിലി ഡേയുടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കെ.എം.എ യുടെ മുന്‍ പ്രസിഡന്റ് സോജന്‍ മാത്യുവും ഡോ. അഞ്ചു വര്‍ഗ്ഗീസും നേതൃത്വം നല്‍കി അവതരിപ്പിച്ച ഫാമിലി ക്വിസ് ശ്രദ്ധേയമായി. അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് നടത്തിയ മത്സരത്തില്‍ ടീം ഊട്ടി വിജയം കണ്ടപ്പോള്‍ ടീം ധാരാവി രണ്ടാം സ്ഥാനം നേടി.
ശ്രീജേഷ്, എബിസണ്‍, ആന്റോ, ഡോ. അഞ്ചു എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ പാടി സദസ്സിന് ആവേശം പകര്‍ന്നു. അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ സോജന്‍ മാത്യു, രഞ്ചു തോമസ്, ടോം ജോസഫ് എന്നിവര്‍ കീത്തിലി മലയാളി അസ്സോസിയേഷന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്കായി പങ്കുവെച്ചു.
നാട് വിട്ടവര്‍ പരസ്പരം പരിചയപ്പെടാനും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അതോടൊപ്പം പ്രദേശിക സമൂഹവുമായി ഒത്തുചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കാനുള്ള അവസരമാണ് കെ. എം. എ ഒരുക്കിയത്. നാല് മണിക്കൂര്‍ നീണ്ട് നിന്ന ആഘോഷ പരിപാടികള്‍ പത്ത് മണിക്ക് അവസാനിച്ചു.
കീത്തിലിയില്‍ മലയാളികള്‍ എത്തിത്തുടങ്ങിയത് 2001ലാണ്. എയര്‍ഡേല്‍ ഹോസ്പിറ്റലായിരുന്നു മലയാളികളുടെ കീത്തിലിയിലെ വരവിന് കാരണമായത്. തുടക്കത്തില്‍ പന്ത്രണ്ട് നെഴ്‌സ്മാരാണ് ഏയര്‍ഡേല്‍ ഹോസ്പ്പിറ്റലില്‍ എത്തിയത്. 2009 കാലഘട്ടത്തില്‍ അമ്പതോളം കുടുംബങ്ങളായി അത് വളര്‍ന്നു. 2010 ല്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) രൂപീകൃതമായി. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകളിലൂടെ KMA കടന്നു പോവുകയായിരുന്നു. ഫാമിലി കൂട്ടായ്മ്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ധനസഹായം അങ്ങനെ പ്രാദേശീകരുമായി ഒത്തുചേര്‍ന്ന് നിരവധി കാര്യങ്ങള്‍ അസ്സോസിയേഷന് ചെയ്യുവാന്‍ സാധിച്ചു എന്നത് വിലമതിക്കാനാവാത്ത സത്യങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കലാകായിക രംഗങ്ങളില്‍ ശോഭിക്കാനൊരു തട്ടകമായി KMA മാറി. അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുക്മയുടെ നാഷണല്‍ കലാമേളകളില്‍ തിളക്കമാര്‍ന്ന വിജയം കീത്തിലി മലയാളി അസ്സോസിയേഷനിലെ കുട്ടികള്‍ വാരിക്കൂട്ടി. പ്രാദേശീക വിദ്യാര്‍ത്ഥികള്‍ മാത്രം നിറഞ്ഞു നിന്ന സ്‌കിപ്പടണിലെ ഗ്രാമര്‍ സ്‌ക്കൂളുകളില്‍ മലയാളി കുട്ടികള്‍ എത്തിപ്പെടുകയും തിളക്കമാര്‍ന്ന വിജയം നേടുന്നതോടൊപ്പം നിറഞ്ഞ സദസ്സില്‍ ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുകയും പ്രാദേശീകരുടെ കൈയ്യടി വാങ്ങുകയും ചെയ്തത് അസ്സോസിയേഷനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് എന്നതില്‍ സംശയമില്ല. കേവലം ആഘോഷങ്ങള്‍ക്ക് മാത്രമായിട്ടല്ല കീത്തിലി മലയാളി അസ്സോസിയേഷന്‍ നിലകൊണ്ടത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശീകരോടൊപ്പം നിലകൊള്ളുന്നതിനും തക്കതായ പരിഗണനയും ട്രെയിനിംഗും കൊടുത്തിരുന്നുവെന്ന് കെ. എം. എ പ്രസിഡന്റ് ഡേവിസ് പോള്‍ പറഞ്ഞു.
മുപ്പതോളം പുതിയ കുടുംബങ്ങളാണ് ശനിയാഴ്ച നടന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തത്. യുകെയില്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ചിന്തയും അതിലുപരി, കോവിഡ് കാലത്താണെങ്കിലും വളരെയധികം ആസ്വദിക്കുകയും ചെയ്ത ഒരു പ്രോഗ്രാമായിരുന്നു കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പ്രോഗ്രാമെന്ന് പുതിയ തലമുറയിലെ നിരവധി കുടുംബങ്ങള്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ക്രിസ്തുമസ്സാഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തുമസ്സ് കരോള്‍ നൈറ്റ് ഡിസംബര്‍ പതിനൊന്നിന് നടത്താന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ തിരക്കുകളാല്‍ മീറ്റ് ആന്റ് ഗ്രീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കരോള്‍ നൈറ്റില്‍ പങ്കെടുത്ത് തങ്ങളുടെ സാന്നിധ്യം അറിയ്ക്കാനുള്ള അവസരം ഉണ്ടെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ അറിയ്ച്ചു.
കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് കലാവിരുന്ന് സ്‌പോണ്‍സര്‍ ചെയ്തത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്
Leave a Reply