ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുക്കുന്ന ‘കീത്തിലി റമ്മിയും 28 മത്സരവും’ ജൂലൈ 9 ശനിയാഴ്ച്ച യോര്‍ക്ഷയറിലെ കീത്തിലില്‍ നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ മത്സരം ആരംഭിക്കും. പുരുഷന്മാരുടെ റമ്മി കളിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 28 കളി മത്സരവുമാണ് നടക്കുന്നത്. കോവിഡ് കാലത്ത് തളര്‍ന്ന ആസ്വാദകര്‍ക്ക് ഉന്മേഷം നല്‍കി ഒരു പുത്തന്‍ ഉണര്‍വ്വ് പ്രവാസികളായ മലയാളികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ചെറിയ പരിപാടികൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്ന ചീട്ടുകളി മത്സരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ ടീമുകളടക്കം നിരവധി ടീമുകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. ജൂലൈ 5 വരെ ടീം ബുക്ക് ചെയ്യാനുള്ള അവസരമുണ്ടെന്ന് സംഘാടകര്‍ അറിയ്ച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
Babu Sebastian 07828192965
Didin 07448415370
Jomesh 07404771500
Renil 07424800229