ഷിബു മാത്യൂകീത്തിലി. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാല്‍ ബ്രിട്ടണില്‍ ശ്രദ്ധേയമായ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) 2016ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വെസ്റ്റ് യോര്‍ക്ഷയറിലെ സ്റ്റീറ്റന്‍ ഹബ്ബില്‍ നടന്ന ഭാരവാഹികളുടെ സമ്മേളനത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് അസ്സോസിയേഷന്റെ 2016ലെ അജണ്ട അവതരിപ്പിച്ചു. സെക്രട്ടറി ഡേവിസ് പോള്‍, വൈസ് പ്രസിഡന്റ് ബിജി രന്ജു, ജോയിന്റ് സെക്രട്ടറി ആന്റോ പത്രോസ്, ട്രഷറര്‍ പൊന്നച്ചന്‍ പി തോമസ് എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റി 2016ലെ പ്രവര്‍ത്തനങ്ങള്‍ കീത്തിലി മലയാളി അസ്സോസിയേഷനു സമര്‍പ്പിച്ചു. വരും കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും സഭയ്ക്കും സമുദായത്തിനും രാജ്യത്തിനും ഒരു പോലെ പ്രയോജനപ്പെടുന്ന വിധത്തിലാകുമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി ഡേവിസ് പോള്‍ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ തലമുറയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന പുത്തന്‍ പ്രവര്‍ത്തന രീതികളുമായി മുന്‍ പ്രസിഡന്റ് സോജന്‍ മാത്യുവും, എക്കാലത്തും കെ. എം. എ യുടെ താങ്ങും തണലുമായി നിലകൊള്ളുന്ന ആന്റോയും ജോജിയും ബിജു ജോസഫും 2016ലെ കെ എം എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കലാ സാംസ്‌കാരീക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജി രന്ജു ഇക്കുറി നയിക്കും. ഇവരെ കൂടാതെ കെ.എം.യു ടെ സ്ഥാപക പ്രസിഡന്റായ ഡോ: സുധിന്‍ ഡാനിയേല്‍, മലയാളം യു കെ ദിനപത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യു, കെ.എം.എ യുടെ മുന്‍ പ്രസിഡന്റ് അലക്‌സ് എബാഹം, സാബി ജേക്കബ്, റോബിന്‍സണ്‍ എന്നിവര്‍കെ.എം. എ യുടെ വളര്‍ച്ചയില്‍ പങ്കാളികളാകും. 2016 കെ. എം. എ യെ സംബന്ധിച്ചിടത്തോളം ഒരു മാറ്റത്തിന്റെ തുടക്കമാണ്. അതില്‍ പങ്കാളികളാകുവാന്‍, ഊര്‍ജ്ജസ്വലതയുള്ള ഒരു കൂട്ടായ്മയാകുവാന്‍ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് അറിയിച്ചു.