സഖറിയ പുത്തന്‍കളംമാഞ്ചസ്റ്റര്‍: ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മാചരണത്തിനു മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്നാനായ ചാപ്ലയന്‍സിയില്‍ വലിയ നോമ്പ് ധ്യാനം നടത്തപ്പെടുന്നു. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയില്‍ തികഞ്ഞ ദൈവ പണ്ഡിതനും ധ്യാന ഗുരുവുമായ എം.എസ്.എഫ്.എസ് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം വെട്ടുവേലിയാണ് ധ്യാനം നയിക്കുന്നത്.

കോട്ടയം അതിരമ്പുഴയിലെ കാരിസ് ഭവന്‍ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയറക്ടറായ ഫാ. എബ്രഹാം വെട്ടുവേലി നിലവില്‍ റോമിലാണ് സേവനമനുഷ്ഠിക്കുന്നത്.

വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ ബൈബിള്‍ വ്യാഖ്യാനം നല്‍കുന്ന ഫാ. എബ്രഹാം വെട്ടുവേലിയുടെ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ – മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ക്ഷണിച്ചു.

ഏപ്രില്‍ രണ്ടിന് (ഞായറാഴ്ച) രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെ വിതിന്‍ ഷോയിലെ സെന്റ് ജോണ്‍സ് ആര്‍.സി. പ്രൈമറി സ്‌കൂളിലാണ് ധ്വാനം ക്രമീകരിച്ചിരിക്കുന്നത്.

ഡിവൈന്‍ ടി വിയില്‍ വന്ന എബ്രഹാം വെട്ടുവേലിയുടെ ഇംഗ്ലീഷ് പ്രഭാഷണം ചുവടെ…