അ​മേ​രി​ക്ക​ന്‍ ബാ​സ്ക​റ്റ് ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റ്(41) ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു മ​രി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. . കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തിലാണ് എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമായി കണക്കാക്കുന്ന കോബി ബ്രയന്‍റ് കൊല്ലപ്പെട്ടത്. നാല്‍പത്തിയൊന്നുകാരനായ കോബിക്കൊപ്പം പതിമൂന്നുകാരിയായ മകള്‍ ജിയാന്നയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ചയാണ് കായിക ലോകത്തിന് തീരാ നഷ്ടമുണ്ടാക്കിയ അപകടമുണ്ടായത്. പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ലാ​സ് വി​ര്‍​ജെ​നെ‌​സി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ര്‍ ക​ല​ബ​സാ​സ് മേ​ഖ​ല​യി​ല്‍ ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ന് തീ​പി​ടി​ച്ച​ത് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഴം​കൂ​ട്ടി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം‌ എ​ന്‍​ബി​എ ടീം ​ലോ​സ് ആ​ഞ്ച​ലീ​സ് ലീ​ക്കേ​ഴ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു ബ്ര​യ​ന്‍റ്.

അ​ഞ്ച് ത​വ​ണ ചാ​മ്ബ്യ​ന്‍​ഷി​പ്പും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006ല്‍ ​ടോ​റ​ന്‍റോ റാ​പ്ടോ​ര്‍​സി​നെ​തി​രെ നേ​ടി​യ 81 പോ​യി​ന്‍റ് എ​ന്‍​ബി​എ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്കോ​റാ​ണ്. 2008ല്‍ ​എ​ന്‍​ബി​എ​യി​ലെ മോ​സ്റ്റ് വാ​ല്യു​ബി​ള്‍ പ്ലേ​യ​ര്‍ പു​ര​സ്കാ​രം ബ്ര​യ​ന്‍റ് നേ​ടി. ര​ണ്ടു ത​വ​ണ എ​ന്‍​ബി​എ സ്കോ​റിം​ഗ് ചാമ്പ്യ​നു​മാ​യി 2008ലും 2012​ലും യു​എ​സ് ബാ​സ്ക​റ്റ് ബോ​ള്‍ ടീ​മി​നൊ​പ്പം ര​ണ്ടു ത​വ​ണ ഒ​ളി​മ്ബി​ക് സ്വ​ര്‍​ണ​വും സ്വ​ന്ത​മാ​ക്കി. 2016 ഏ​പ്രി​ലി​ലാ​ണ് അ​ദ്ദേ​ഹം വി​ര​മി​ച്ച​ത്.

2018ല്‍ ‘​ഡി​യ​ര്‍ ബാ​സ്ക​റ്റ് ബോ​ള്‍’ എ​ന്ന അ​ഞ്ച് മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ഹ്ര​സ്വ അ​നി​മേ​ഷ​ന്‍ ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ര്‍ അ​വാ​ര്‍​ഡും ബ്ര​യ​ന്‍റ് സ്വ​ന്ത​മാ​ക്കിയിട്ടുണ്ട്. ‌ ബാസ്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. സികോര്‍സ്കിയിലേക്ക് തിരിച്ചതായിരുന്നു കോബിയും മകള്‍ ജിയാന്നയും. ബാസ്‍കറ്റ്ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കോബി ബ്രയന്‍റിനെ ഉള്‍പ്പെടുത്താനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതിനിടയ്‍ക്കാണ് താരത്തിന്‍റെ മരണം. 1991 ല്‍ നിര്‍മ്മിതമായ എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് മണിയോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. 2016ലാണ് കോബി ബാസ്കറ്റ് ബോളില്‍ നിന്ന് വിരമിച്ചത്. 2011ല്‍ വിവാഹിതനായ താരത്തിന് ജിയാന്ന അടക്കം നാലുപെണ്‍മക്കളാണുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ