കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രൊഫ.കെ.വി.തോമസ് എംം.പി., സുരേഷ് ഗോപി എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തി.

ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, കെഎംആർഎൽ‍ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവരും പങ്കെടുക്കും.

മെട്രോയിൽ ഇന്ന് ഉദ്ഘാടന സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. നാളെ മെട്രോ റൂട്ടിന് ഇരുവശത്തുമുള്ള വൃദ്ധ സദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്കും സ്പെഷൻ സ്കൂൾ വിദ്യാർഥികൾക്കും സൗജന്യയാത്ര. തിങ്കളാഴ്ച രാവിലെ ആറിന് ആലുവയിൽനിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം മെട്രോ പതിവു സർവീസ് ആരംഭിക്കും. ഒൻപതു മിനിട്ട് ഇടവേളയിൽ ഇരു ഭാഗത്തുനിന്നും സർവീസുണ്ടാവും. രാത്രി പത്തിനായിരിക്കും അവസാന വണ്ടി. മിനിമം യാത്രാനിരക്കു 10 രൂപയാണ്. 20, 30, 40 എന്നിങ്ങനെയാണു മറ്റു നിരക്ക്.

കൊച്ചിൻ മെട്രോ തത്സമയം ……..

10.15 am: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വിമാനമിറങ്ങി. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രിയെത്തിയത്.

10.20 am: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സുരേഷ് ഗോപി എം.പി., ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പ്രൊഫ.കെ.വി.തോമസ് എം.പി., ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, ഡി.ജി.പി. സെന്‍കുമാര്‍, ജില്ല പൊലീസ് ചീഫ് എം.പി.ദിനേശ് തുടങ്ങിയവര്‍ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

10.25 am: എൻഡിഎ നേതാക്കളും ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയവരിലുണ്ട്.

 

narendra modi, kochi metro

10.32 am: നാവികസേന ആസ്ഥാനത്തുനിന്നും പ്രധാനമന്ത്രിയും സംഘവും പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു

10.33 am: പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ നാട മുറിച്ചശേഷമാണ് പ്രധാനമന്ത്രി ട്രെയിന്‍ യാത്ര തുടങ്ങുക

10.58 am: പ്രധാനമന്ത്രിയും സംഘവും പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തി

narendra modi, kochi metro

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

11.05 am: പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാട മുറിച്ച് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു

narendra modi, kochi metro

11.07 am: പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ട്രെയിനിൽ യാത്ര തുടങ്ങി

11.08 am: പാലാരിവട്ടം സ്റ്റേഷനിൽനിന്നു പത്തടിപ്പാലത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മെട്രോമാൻ ഇ.ശ്രീധരൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

Image result for narendra modi in kochi metro

11.14 am: പ്രധാനമന്ത്രിയും സംഘവും പത്തടിപ്പാലത്തിലെത്തി

11.15 am: പത്തടിപ്പാലത്തെത്തിയ പ്രധാനമന്ത്രിയും സംഘവും തിരികെ പാലാരിവട്ടത്തേക്ക് യാത്ര തിരിച്ചു
11.22 am: മെട്രോയിൽ യാത്ര ചെയ്ത പ്രധാനമന്ത്രിയും സംഘവും തിരികെ പാലാരിവട്ടം സ്റ്റേഷനിലെത്തി. ഇവിടെനിന്നും കലൂർ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിലേക്ക് പോകും

11.27 am: പ്രധാനമന്ത്രിയും സംഘവും റോഡ് മാർഗം കലൂർ സ്റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചു

narendra modi, kochi metro

11.28 am: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജെയിൻ, തോമസ് ചാണ്ടി എംഎൽഎ എന്നിവർ ഉദ്ഘാടന വേദിയിൽ

11.32 am: പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി

11.36 am: മെട്രോ ഉദ്ഘാടന ചടങ്ങ് തുടങ്ങി. ഏലിയാസ് ജോർജ് സ്വാഗത പ്രസംഗം നടത്തി