മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്ന് ഡിജിപി ടി.പി.സെൻകുമാർ. പുതുവൈപ്പ് ഐഒസി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാർ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തിൽ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ കൊച്ചിയില്‍ ഒരു ടെറര്‍ മോഡ്യൂള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്‍എസ്ജി പിടിമുറുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസിന് ഇടപെടല്‍ നടത്തേണ്ടി വന്നത്. പുതുവൈപ്പിനില്‍ സമരം നടക്കുന്ന സ്ഥലത്ത് ഒരിക്കലും യതീഷ് ചന്ദ്ര പോയിട്ടില്ല. പ്രധാനമന്ത്രിയുടെ യാത്ര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയാണ് യുവ ഓഫീസര്‍ ചെയ്തെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച്‌ ഡിജിപി എത്തുന്നത്. ഇന്നലെ എറണാകുളം റൂറല്‍ എസ് പി എവി ജോര്‍ജും തീവ്രവാദ ബന്ധം ഇന്നലെ ആരോപിച്ചിരുന്നു. ഇതും സെന്‍കുമാര്‍ ശരിവയ്ക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പുതുവൈപ്പ് ഐഒസി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തില്‍ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയില്‍ വിശദീകരിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമല്ല നടന്നത്. ഈ സമരത്തെ നേരിടാന്‍ യതീഷ് ചന്ദ്ര അവിടെ എത്തി. സമരക്കാരെ ഒഴിവാക്കുക മാത്രമായിരുന്നു ഓഫീസറുടെ മുന്നിലുള്ള വഴി. സമരത്തിന് പിന്നില്‍ തീവ്രസംഘടനകളുണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരയുണ്ടായ ഭീഷണി ഏത് തരത്തിലുള്ളതാണെന്ന് സെന്‍കുമാര്‍ വിശദീകരിച്ചില്ല. പൊലീസിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് സെന്‍കുമാറിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നതിനാലാണ് പുതുവൈപ്പിന്‍ സമരക്കാര്‍ക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തില്‍ പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്നില്‍ തീവ്രവാദി സംഘടനകളുണ്ടെന്ന് പറഞ്ഞ ഡിജിപി സമരത്തില്‍ സ്ഥലവാസികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പിനില്‍ പോയിട്ടില്ല. അദ്ദേഹം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു. അവിടുത്തെ ദൃശ്യങ്ങള്‍ പുതുവൈപ്പിനിലേതെന്ന രീതിയില്‍ മാധ്യമങ്ങള്‍ കാണിക്കുകയാണ്. സമരക്കാരെ യതീഷ് ചന്ദ്ര മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. അത് കാണിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാമെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വഴിയില്‍ തടസമുണ്ടാക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. സമരക്കാരെ നേരിടുന്ന കാര്യത്തില്‍ പൊലീസ് അവരുടെ കടമയാണ് ചെയ്തത്. പൊലീസ് ഒരു ലബോറട്ടറിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.