പൂച്ചക്കുഞ്ഞിന്റെ കണ്ണുകളില്‍നിന്ന് ഭയം മാറിയിട്ടില്ല. എന്നാലും സ്‌നേഹത്തോടെ ആളുകള്‍ നല്‍കുന്ന ഭക്ഷണവും വെള്ളവും മെട്രോ മിക്കിയെന്ന പൂച്ചക്കുഞ്ഞ് കഴിക്കുന്നുണ്ട്.
മെട്രോയില്‍ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിന് എസ്.പി.സി.എ. (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) അധികൃതര്‍ നല്‍കിയ ഓമനപ്പേരാണ് ‘മെട്രോ മിക്കി’. ഇപ്പോള്‍ പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുകയാണ് പൂച്ചക്കുഞ്ഞ്.
മെട്രോ തൂണിനു മുകളില്‍നിന്ന് അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് വൈറലായതോടെ അതിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ആളുകളാണ് എത്തുന്നത്. മെട്രോ തൂണുകള്‍ക്കിടയില്‍നിന്ന് മിക്കിയെ രക്ഷിക്കുന്നത് കാണാന്‍ ഒട്ടനവധി ആളുകളായിരുന്നു മണിക്കൂറുകളോളും കാത്ത് നിന്നിരുന്നത്. സോഷ്യല്‍മീഡിയയില്‍ പൂച്ചക്കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മെട്രോ മിക്കിക്ക് ആരാധകരേയും ലഭിച്ചിരുന്നു.
ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും മറ്റു പ്രതിരോധ കുത്തിവെപ്പുകളും നല്‍കും. തുടര്‍ന്ന് പൂച്ചക്കുഞ്ഞിനെ ദത്തു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നല്‍കില്ല. പൂച്ചക്കുഞ്ഞിന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണിത്. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്.പി.സി.എ. അധികൃതരുമായി ബന്ധപ്പെടാം.
Leave a Reply