തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ്‌എംപിക്കു നേരെ കയ്യേറ്റ ശ്രമം. കുടുംബ വഴക്ക് തീര്‍ക്കാന്‍ എത്തിയതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ എംപിക്കു നേരെ പ്രതിഷേധ പ്രകടനവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. പരുക്കേറ്റ എംപിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച അശോകന്‍, ഗീത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, കേസില്‍ അറസ്റ്റ് ചെയ്ത അശോകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനു മുമ്പില്‍ ഉപരോധം സംഘടിപ്പിച്ചു. അശോകന്‍ നിരപരാധിയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.