സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനോയ് കോടിയേരിയേയും പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കോടിയേരിയോടു ഈ അവസരത്തില്‍ അതേ ഭാഷയില്‍ പ്രതികരിക്കുന്നില്ലെന്നും റോജി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദുബായില്‍ 13 കോടി രൂപ തട്ടിച്ചുവെന്നാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി ഉയിര്‍ന്നിരിക്കുന്നത്. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോജി എം ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കൊടിയേരിയോടു ഈ അവസരത്തില്‍ അതേ ഭാഷയില്‍ പ്രതികരിക്കുന്നില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസം?

‘മിനി കൂപ്പര്‍’ അച്ചന്റെ ‘ഓഡി’ മകന്‍! വിപ്ലവം വിജയിക്കട്ടെ. ലാല്‍ സലാം!