റോഡിന്റ നടുവിൽ വൈദ്യുതി പോസ്റ്റ് നിലനിർത്തി റോഡ് നിർമ്മാണം പൂർത്തിയാക്കിയത് വിവാദത്തിൽ. കിഫ്ബി ധനസഹായത്തിൽ നിർമ്മിച്ച റോഡാണ് സംസ്ഥാനത്തെ തന്നെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണമാകുന്നത്. മൺറോതുരുത്ത് പഞ്ചായത്തിലെ കനറാ ബാങ്ക് പേഴുംതുരുത്ത് റോഡിൽ എസ് വളവിന് 200 മീറ്റർ അടുത്താണ് ഈ നിചിത്ര റോഡ് നിലനിൽക്കുന്നത്.

ആറ് മാസങ്ങൾക്ക് മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂടുമ്പോൾ പാതയോരത്തായിരുന്ന പോസ്റ്റ് പാതക്കുള്ളിലേക്ക് വരുമെന്ന് പകൽ പോലെ വ്യക്തമായിരുന്നെങ്കിലും ആരും വേണ്ട ഇടപെടൽ നടത്തിയില്ല. വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡ് 90,000 രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പക്ഷെ, കാലമിത്രയുമായിട്ടും പണി തുടങ്ങുന്നതിന് മുമ്പ് വൈദ്യുതിതൂൺ മാറ്റിസ്ഥാപിക്കാൻ ഒരു നടപടിയുമായില്ല. പണി വൈകിക്കേണ്ട എന്ന വിചിത്രന്യായമാണ് ടാറിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നത്. പണി തീർന്നുകഴിഞ്ഞ് വീണ്ടും കുഴിച്ച് പോസ്റ്റ് മാറ്റുമ്പോൾ റോഡിനുണ്ടായ കേട്പാട് ആരുതീർക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവരുടെ ജീവൻ തന്നെ കവരുന്ന രീതിയിലാണ് ഇപ്പോൾ പോസ്റ്റ് നിൽക്കുന്നത്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും സാമാന്യബുദ്ധി പോലും ഉപയോഗിക്കാതെ കടലാസിലുള്ളത് നടപ്പാക്കുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നത്. അപകടം ഒഴിവാക്കാൻ പോസ്റ്റിൽ റിഫ്‌ളക്ടർ വെയ്ക്കുമെന്നാണ് ഇപ്പോൾ ഉദ്യോഗസഅഥരുടെ ന്യായം.