കടയ്ക്കലില്‍ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ നാല് പേര്‍ അറസ്റ്റിൽ.

പോതിയാരുവിള വിഷ്ണുഭവനില്‍ മോഹനന്‍ (59), ചിതറ കുളത്തറ ഫൈസല്‍ഖാന്‍ മന്‍സിലില്‍ ബഷീര്‍ (52), തുടയന്നൂര്‍ പോതിയാരുവിള സജീര്‍ മന്‍സിലില്‍ സുധീര്‍ (39), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2021 ജൂണ്‍ മുതല്‍ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനം നല്‍കിയാണ് പ്രതികളായ സുധീറും, മുഹമ്മദ് നിയാസും കുട്ടിയെ പീഡിപ്പിച്ചത്. മോഹനനും, ബഷീറും വസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്.

സ്‌കൂളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.