കാമുകിക്കൊപ്പം സുഖ ജീവിതം നയിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ സ്വദേശിനി നിഷാനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നിസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിസാമിന്റെ വീട്ടിലെ അടുക്കളയിൽ അവശ നിലയിൽ കണ്ടെത്തിയ നിഷാനയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുക്കളയിൽ അവശനിലയിൽ ഭാര്യ കിടക്കുന്നതായി കണ്ടു എന്നാണ് നിസാം ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നിഷാന മരണപ്പെടുകയായിരുന്നു. നിഷാനയുടെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നിസാം കുറ്റം സമ്മതിച്ചത്. നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതായി ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിസാമിന് മറ്റൊരു യുവതിയുമായി അടുപ്പം ഉള്ളത് നിഷാന ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ ഉണ്ടായ വഴക്കിനിടെ നിസാം നിഷാനയുടെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ നിലത്ത് വീണ നിഷാന ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി വീട്ടുകാരെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അതേസമയം കാമുകിയായ യുവതിയുടെ പിതാവിന്റെ പലചരക്ക് കട നാട്ടുകാർ തകർത്തു. ഇന്ന് രാവിലെ മൈലാപ്പൂരിലുള്ള വീട്ടിലേക്ക് പ്രതിയെ തെളിവിനെടുപ്പിനായി കൊണ്ടുവന്നപ്പോൾ നാട്ടുകാർ മർദ്ധിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിക്ക് സംരക്ഷണം നൽകിയത്.