കൊ​ണ്ടോ​ട്ടി​ക്ക്​ സ​മീ​പം 15 കാ​ര​െൻറ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍ഥി​നി​ക്ക്​ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ത് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ മാ​ത്രം. ന​ടു​ക്കു​ന്ന ആ ​ഓ​ർ​മ​ക​ളി​ൽ നി​ന്ന്​ വി​ദ്യാ​ര്‍ഥി​നി ഇ​പ്പോ​ഴും മു​ക്ത​മാ​യി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​​ ഒ​ന്നോ​ടെ ന​ട​ന്ന സം​ഭ​വം കൊ​ണ്ടോ​ട്ടി പ്ര​ദേ​ശ​ത്തെ​യാ​കെ ഞെ​ട്ടി​ച്ചു. കൊ​ണ്ടോ​ട്ടി​യി​ലെ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു വി​ദ്യാ​ര്‍ഥി​നി. ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ് ക്ലാ​സ്. അ​ങ്ങാ​ടി​യി​ൽ നി​ന്ന്​ ബ​സ് ക​യ​റാ​നാ​യാ​ണ് വീ​ട്ടി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട​ത്. ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്പ് നൂ​റ് മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വി​ദ്യാ​ര്‍ഥിനി​യെ പ്ര​തി ആ​ക്ര​മി​ച്ച​ത്.

വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി അ​ല്‍പം ക​ഴി​ഞ്ഞ​യു​ട​ന്‍ ത​ന്നെ പ്ര​തി വി​ദ്യാ​ര്‍ഥി​നി​യെ പി​ന്തു​ട​ര്‍ന്നി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി​യു​ള്ള വ​യ​ല്‍ പ്ര​ദേ​ശ​മാ​ണി​ത്. ഈ ​വ​യ​ലി​ലേ​ക്കാ​ണ് 15കാ​ര​ന്‍ വി​ദ്യാ​ര്‍ഥി​നി​യെ വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ഉ​ച്ച സ​മ​യ​മാ​യ​തി​നാ​ല്‍ കൃ​ഷി ചെ​യ്യു​ന്ന​വ​രും വ​ഴി​യി​ൽ കാ​ല്‍ന​ട​യാ​ത്ര​ക്കാ​രും ഇ​ല്ലാ​യി​രു​ന്നു.

പ്രതിക്ക് കായികമായി നല്ല കരുത്തുണ്ട്. ജില്ല തലത്തിൽ ജൂഡോ ചാമ്പ്യനാണ്. പെൺകുട്ടി ശക്തമായി ചെറുത്തുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പെൺകുട്ടിയെ പ്രതി പിന്തുടർന്നിരുന്നു. പിതാവിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടൂക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.

വി​ദ്യാ​ര്‍ഥി​നി​യെ ക​ഴു​ത്തി​ല്‍ പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്രാ​ണ​ര​ക്ഷാ​ര്‍ഥം അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. ഓ​ടി​ക്ക​യ​റി​യ വീ​ട്ടി​ലു​ള്ള​വ​രാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​ന്ന​ത്. വ​സ്ത്ര​ത്തി​ല്‍ നി​റ​യെ ച​ളി​യാ​യ​തി​നാ​ല്‍ വ​സ്ത്രം മാ​റ്റി​യയു​ട​ൻ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​േ​വ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തി​ന് ഏ​താ​നും മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് പ്ര​തി​യു​ടെ വീ​ട്. സം​ഭ​വ​ത്തി​ന് അ​ല്‍പ​സ​മ​യം മു​മ്പ് പ്ര​തി പ്ര​ദേ​ശം നി​രീ​ക്ഷി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞ​ത്. നേ​ര​ത്തെ ത​ന്നെ പ്രതി ഇത്​ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.