വൈകിട്ട് ട്യൂഷന് പോയ വിദ്യാര്‍ത്ഥിനി മടങ്ങിവന്നില്ല. വീട്ടുകാരുടെ പരാതിയില്‍ രാത്രി എട്ടുമണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കാമുകനെക്കുറിച്ച് സൂചനകിട്ടി. നാലു വര്‍ഷമായി തുടങ്ങിയ പ്രേമം. ചെറിയൊരു പ്രേമമല്ല കട്ട പ്രേമം. ഈ കാമുകനെ തിരക്കി പോലീസ് വീട്ടിലെത്തുമ്പോള്‍ കാറുമായി സ്ഥലം വിട്ടെന്നും ബോദ്ധ്യമായി. പിന്നെ പൊലീസ് സമീപ സ്‌റ്റേഷനുകളിലേക്ക് കാറിന്റെ നമ്പര്‍ സഹിതം വിവരങ്ങള്‍ കൈമാറി. ഇതിനിടയില്‍ തന്നെ യുവാവ് കാറുമായി ഇവിടെ നിന്നും വേഗത്തില്‍ ഓടിച്ചുപോയി. വ്യാപകമായി അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നെ ഒരുമണിക്കൂറിന് ശേഷം ദേശീയ പാത വഴി കാര്‍ പോകുന്നത് കണ്ടതായിനാട്ടുകാരന്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് പൊലീസ് നടത്തിയ തിരച്ചിലില്‍ കാമിതാക്കള്‍ രക്തം വാര്‍ന്ന് അര്‍ദ്ധബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് അപകടനിലയിലെത്തിയിരുന്ന 22 കാരിയുടെ ജീവന്‍ രക്ഷിക്കാനായി. യുവാവിന്റെ കയ്യിലെ മുറിവിന് ആഴമില്ലാതിരുന്നതിനാല്‍ കാര്യമായി രക്തം നഷ്ടപ്പെട്ടിരുന്നില്ല. കാമുകിയുടെ കയ്യില്‍ നിന്നും രക്തം ചീറ്റുന്നത് കണ്ടതിനേത്തുടര്‍ന്നുണ്ടായ വിഭ്രാന്തിയിലാണ് യുവാവ് അവശനായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. വ്യത്യസ്ത ജാതിയായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലന്ന എന്ന കാരണത്തലാണ് ഇരുവരും ഒരുമിച്ചു മരിക്കാം എന്ന് തീരുമാനിച്ചത്. മാസങ്ങള്‍ക്കുമുമ്പേ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ നിശ്ചയിച്ച് ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി കൈയില്‍ കരുതി. കാര്‍ പാതയോരത്ത് നിര്‍ത്തി ഇരുവരും കൈയിലെ ഞരമ്പുകള്‍ മുറിക്കുകയായിരുന്നു. പഠിപ്പ് പൂര്‍ത്തിയായ ശേഷം വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും ഉറപ്പില്‍ ഇരുവരും ഇന്നലെ ബന്ധുക്കള്‍ക്കൊപ്പം വീടുകളിലേക്ക് മടങ്ങി. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ സ്വദേശിയായ 22 കാരനും 18 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുമാണ് കാറില്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയത്.
Leave a Reply