കൊറിയൻ ചലച്ചിത്ര ലോകത്ത് നിന്ന് വീണ്ടുമൊരു ദു:ഖ വാര്‍ത്ത. കൊറിയൻ നടൻ ച ഇൻ ഹയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. 27 വയസ്സായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറിയൻ വിനോദ വ്യവസായത്തില്‍ വലിയ ആശങ്കകള്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍ കാരണമാകുന്നത്. യുവതാരങ്ങള്‍ മാനസികമായി ദുര്‍ബലരാകുന്നുവെന്ന വിലയിരുത്തലാണ് വരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊറിയൻ പോപ് ഗായകൻ ഗൂ ഹരയെ മരിച്ചനിയില്‍ കണ്ടെത്തിയിരുന്നു. 28 വയസു മാത്രമായിരുന്നു പ്രായം. കൊറിയൻ പോപ് താരം സുള്ളിയെയും അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. 25 വയസ്സാണ് പ്രായം. ദ ബാങ്കര്‍, ലൌവ് വിത്ത് ഫ്ലോസ് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ നടനാണ് ച ഇൻ ഹ.