കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ കൊല്ലപ്പെട്ടത് നന്നായെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക്. മോശം പ്രകടനത്തിന്റെ പേരില്‍ ഏപ്രില്‍ 11ന് തന്നെ ഇയാളെ പുറത്താക്കിയിരുന്നുവെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്. കൊച്ചി, പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയിനായിരുന്നു നടന്നു വന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗില്‍ മലയാളികളുടെ പൊങ്കാല നടന്നിരുന്നു. പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ വിഷ്ണു നന്ദകുമാറിനെതിരായ പ്രതിഷേധം നിറഞ്ഞപ്പോളാണ് വിശദീകരണവുമായി ബാങ്ക് രംഗത്തെത്തിയത്. തങ്ങളുടെ മുന്‍ ജീവനക്കാരന്‍ ഒരു ദുരന്തത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ തങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുന്നതില്‍ വിഷമമുണ്ടെന്ന് കോട്ടക് ടീം കമന്റില്‍ പറഞ്ഞു.
#dismissyourmanager തുടങ്ങിയ ഹാഷ്ടാഗുകളിലായിരുന്നു പേജില്‍ പ്രതിഷേധങ്ങളുയര്‍ന്നത്. പുറത്താക്കിയെന്ന സന്ദേശത്തിനു പിന്നാലെ ബാങ്കിന് അഭിനന്ദന കമന്റുകളും ലഭിച്ചു.
Leave a Reply