സാബു ചുണ്ടക്കാട്ടില്‍

സ്റ്റാഫോര്‍ഡ് ഷെയര്‍: എട്ടാമത് കോതനല്ലൂര്‍ സംഗമത്തിന് ജൂണ്‍ 16ന് തുടക്കമാവും. 16 മുതല്‍ 18 വരെയുള്ള മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിന് സ്റ്റാഫോര്‍ഡ് ഷെയറിലെ സ്‌മോള്‍വുഡ് മാനര്‍ സ്‌കൂളാണ് ഇത്തവണ വേദിയാകുന്നത്. യുകെയിലെ കോതനല്ലൂര്‍കാരുടെ ഉത്സവമായ സംഗമം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കേരളത്തിന്റെ തനതായ നാടന്‍ രുചികള്‍, കുട്ടികള്‍ക്കായി ബൗണ്‍സി ക്യാസില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനായുള്ള സ്വിമ്മിംഗ് പൂള്‍ എന്നിങ്ങനെ എല്ലാത്തരത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് സംഗമത്തിനായി ഒരുക്കിയിരിക്കുന്നത്.

രണ്ട് രാത്രി പൂര്‍ണ്ണമായും കോതനല്ലൂര്‍കാരായ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ആഘോഷിക്കാനുള്ള അവസരമാണ് യുകെയിലെ ഓരോ കോതനല്ലൂര്‍കാരനും സംഗമത്തില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്നത്. 16ന് വൈകിട്ട് 5 മണി മുതല്‍ സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും.രണ്ട് ദിവസം സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് 17ന് വൈകിട്ട് മുതല്‍ക്കും പരിപാടിയിലേക്ക് വന്നെത്താവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ദിവസം സൈക്കിള്‍ റേസ് നടക്കുന്നതിനാല്‍ 7 മണി മുതല്‍ സംഗമസ്ഥലത്തേക്കുള്ള ഫാം ഹൗസ് റോഡ് അടക്കുമെന്നതിനാല്‍ കഴിയുന്നതും അതിന് മുന്‍പ് തന്നെ എത്തിച്ചേരുവാന്‍ ശ്രമിക്കേണ്ടതാണ്. സംഗമത്തെക്കുറിച്ചും രജിസ്ട്രഷനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ കോതനല്ലൂര്‍ സംഗമം എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലോ അല്ലെങ്കില്‍ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

Venue- Smallwood manner school, Uttoxeter, Staffordshire
ST14 8NS.