കൊട്ടാരക്കര വെണ്ടാറില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സ്ത്രീകളടക്കമുള്ളവര്‍ കൈക്കോട്ടും വടിയുമായി പരസ്പരം അടിക്കുന്നതും തെറി വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഞായറാഴ്ച ഉച്ചയോടെയാണ് വെണ്ടാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേര്‍ന്നുള്ള വഴിയെ ചൊല്ലിയായിരുന്നു തര്‍ക്കം. സ്വകാര്യവ്യക്തിയുടെ ആളുകളും സമീപത്തുള്ള മറ്റു കുടുംബങ്ങളും ഇതേ ചൊല്ലി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച ഇവരെ ആദ്യം ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിലെത്തിയ ഇവരെ സ്വകാര്യവ്യക്തിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയുണ്ട്.
Leave a Reply