കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും ആലപ്പുഴ നഗരത്തിലും വെള്ളപ്പൊക്കം. എ.സി. റോഡിലെ കിടങ്ങറ പാലത്തില്‍ 300 പേര്‍ കുടുങ്ങി. സ്വകാര്യബോട്ടുകള്‍ സഹായിക്കുന്നില്ലെന്നു പരാതിയുണ്ട്.

വേമ്പനാട്ട് കായലില്‍ ജലനിരപ്പുയര്‍ന്ന് പുന്നമട വെള്ളത്തിനടിയിലായി. കുമരകം മുതല്‍ വൈക്കം വരെ വെള്ളത്തിനടിയിലാണ്. പതിനായിരത്തിലധികം വീടുകള്‍ മുങ്ങി. ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്.

വെണ്‍മണി, ആല, ചെറിയനാട്, പുല്ലൂര്‍ പഞ്ചായത്തുകളിലും വെള്ളം കയറി. മംഗലം,പുത്തന്‍കാവ്, ആറാട്ടുപുഴ, മാന്നാര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിട്ട് അഞ്ചാംദിവസം പിന്നിടുന്നു. ഇടനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍,നാക്കട മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്. സൈന്യം പൂര്‍ണചുമതലയേല്‍ക്കണമെന്ന് കക്ഷിഭേദമില്ലാതെ ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നു. എറണാകുളം പറവൂര്‍ താലൂക്ക് ആശുപത്രി ഒഴിപ്പിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും പി.സി. വിഷ്ണുനാഥ് പരാതിപ്പെട്ടു.