സൂസൻ ആന്റി…. കളിപോലെ കൊഞ്ചി മയക്കുന്ന കോട്ടയംകാരി തട്ടിപ്പു വീരത്തി പിടിയിൽ; ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞ ആന്റിയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത്

സൂസൻ ആന്റി…. കളിപോലെ കൊഞ്ചി മയക്കുന്ന കോട്ടയംകാരി തട്ടിപ്പു വീരത്തി പിടിയിൽ; ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞ ആന്റിയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത്
June 08 10:34 2018 Print This Article

ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​റി​യാ​മ്മ ചാ​ണ്ടി നാ​ട്ടി​ലെ സൂ​സ​ൻ ആ​ന്‍റി. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സൂ​സ​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

മു​ന്പും കോ​ട്ട​യ​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. യു​വാ​ക്ക​ളോ​ടൊ​പ്പം ചു​റ്റി​ത്തി​രി​ഞ്ഞ് നടന്ന് സാമ്പത്തി​കം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി ഇ​വ​രെ വ​ല​യി​ൽ വീ​ഴ്ത്തി ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​ണു പ​തി​വ്.

കോ​ട്ട​യത്ത് റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യാ​യ ഡോ​ക്ട​റു​മാ​യു​ള്ള അ​ടു​പ്പം മു​ത​ലെ​ടു​ത്ത് എ​ട്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് സൂ​സ​നും സം​ഘ​വും അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, പു​ളി​ക്കീഴ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നു ഇ​വ​ർ​ക്കെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

തി​രു​വ​ല്ല പു​ളി​ക്കീ​ഴ് സ്വ​ദേ​ശി സൂ​സ​നും (മ​റി​യാ​മ്മ ചാ​ണ്ടി, 44) ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടു​പ​റ​ന്പി​ൽ രാ​ജേ​ഷ്കു​മാ​ർ (40), വെ​ണ്ണ​പ്പാ​റ മ​ല​യി​ൽ സു​ജി​ത്ത് (35), പി​ച്ച​വി​ള​യി​ൽ ബി​ജു​രാ​ജ് (42), ഐ​രൂ​ർ മേ​തേ​ൽ​മ​ണ്ണി​ൽ സ​ന്തോ​ഷ് കു​മാ​ർ (40) എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

അ​ഞ്ചു മാ​സം മു​ന്പാ​ണു സൂ​സ​ൻ വ്യ​വ​സാ​യി​യാ​യ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു ഡോ​ക്ട​റു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഒ​രു​മി​ച്ച് കാ​റി​ൽ യാ​ത്ര ചെ​യ്ത​പ്പോ​ൾ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ര​ണ്ടു ത​വ​ണ​യാ​യി ഡോ​ക്‌‌ടറി​ൽ​നി​ന്ന് എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്തതെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഡോ​ക്ട​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ഇ​വ​ർ കോ​ട്ട​യ​ത്ത് എ​ത്തി ഡോ​ക്ട​റോ​ട് അ​ഞ്ചു ല​ക്ഷം രൂ​പ ​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ഡോ​ക്ട​ർ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ആ​ർ. ഹ​രി​ശ​ങ്ക​റിനു പ​രാ​തി ന​ല്കി.

തു​ട​ർ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ല്കാ​മെ​ന്നു പ​റ​ഞ്ഞു സം​ഘ​ത്തെ വീ​ണ്ടും ന​ഗ​ര​ത്തി​ൽ എ​ത്തി​ച്ചാ​ണു പി​ടി​കൂ​ടി​യ​ത്. ഡോ​ക്ട​ർ ഇ​വ​ർ​ക്കു ന​ല്കി​യ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ന​ലെ സൂ​സ​നെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണു മ​റ്റു ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2001 മു​ത​ൽ 2018 വ​രെ കാ​ല​യ​ള​വി​ൽ എ​ട്ടു​കേ​സു​ക​ൾ സൂ​സ​നെ​തി​രെ​യു​ണ്ട്. പ​ണം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ചെ​റി​യ പ​ലി​ശ​യ്ക്കു ത​രാ​മെ​ന്നു പ​റ​ഞ്ഞു പ​രി​ച​യ​ക്കാ​രെ ക​ബ​ളി​പ്പി​ച്ച​ത​ട​ക്ക​മു​ള്ള കേ​സു​ക​ളാ​ണ് സൂ​സ​നെ​തി​രെ പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ലു​ള്ള​ത്.

ഒ​രു​ശ​ത​മാ​നം പ​ലി​ശ​യ്ക്കു ഒ​രു​കോ​ടി രൂ​പ ന​ൽ​കു​ന്ന​തി​നു മു​ൻ​കൂ​റാ​യി ഡോ​ക്യു​മെ​ന്‍റേഷ​ൻ ഫീ​സ് ഇ​ന​ത്തി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ വാ​ങ്ങി മു​ങ്ങു​ക​യാ​ണ് രീ​തി. മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടി​യ കേ​സും ഇ​വ​ർ​ക്കെ​തി​രെ​യു​ണ്ട്.

ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യെ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ച്ചു ഒ​രു​കോ​ടി രൂ​പ ത​രാ​മെ​ന്നു പ​റ​ഞ്ഞു ഡോ​ക്യു​മെ​ന്‍റേഷ​ൻ ഫീ​സി​ന​ത്തി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സാ​ണ് ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നി​ലു​ള്ള​ത്. സൂ​സ​നൊ​പ്പം അ​റ​സ്റ്റി​ലാ​യ ബി​ജു​രാ​ജി​ന്‍റെ പേ​രി​ലും അ​ടി​പി​ടി​യു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ ആ​റൻമുള പോ​ലീ​സി​ലു​ണ്ട്.

പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ൽ സൂ​സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ എ​ത്തി​ച്ചു പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ട്ട​യം ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles