കൊറോണ വൈറസ് ബാധിതനായ ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും രോ​ഗം സ്ഥിരീകരിച്ചു. 29 കാരിയായ ഇവർ 7 മാസം ഗർഭിണിയാണ്. ഇവരുടെ ആദ്യ പരിശോധനാ ഫലം സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കുവൈറ്റിൽ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവർ നെടുമ്പാശേരിയിൽ നിന്നു മടങ്ങിയ ടാക്സി ഡ്രൈവർ, യുവതിയുടെ ഉഴവൂരിലെ ഭർതൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവർ വീട്ടിലെത്തിയത്. ഭർതൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെയ് ഒന്‍പതിന് എത്തിയ കുവൈറ്റ്-കൊച്ചി വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര്‍ നാട്ടിലെത്തിയിരുന്നു. ഇതില്‍ ഒന്‍പതു പേര്‍ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുള്‍പ്പെടെ 12 പേര്‍ ഹോം ക്വാറന്‍റയിനിലുമായിരുന്നു. വിമാനത്തില്‍ ഇവരുടെ സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു