കണ്ണൂര്‍ കൊട്ടിയൂരിൽ വൈദികന്‍ പ്രതിയായ പീഡനക്കേസിൽ അന്വേഷണം മറ്റൊരു വൈദികനിലേയ്ക്കും നീളുന്നു. ഫാദര്‍ റോബിന് രാജ്യംവിടാന്‍ സൗകര്യമൊരുക്കിയ ഫാ.തോമസ് പേരകത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. സിസ്റ്റര്‍ ബെറ്റിയും ഒളിവിലെന്നാണ് സൂചന. സിഡബ്ള്യുസി അംഗങ്ങളും പ്രതിയാകുമെന്ന സൂചനയെത്തുടര്‍ന്നാണ് ഇരുവരും ഒളിവിൽ പോയത്.
ശിശുക്ഷേമസമിതി അംഗങ്ങളേയും പ്രതിചേര്‍ക്കാൻ പൊലീസ് നീക്കം നടക്കുന്നുണ്ട്. ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ട കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചേക്കും. മഠങ്ങള്‍ റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടേണ്ടെന്നാണ് പൊലീസ് തീരുമാനം.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കന്യാസത്രീകളെ തേടി പൊലീസ് മഠങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ മഠത്തില്‍ ഇല്ലെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. മഠം റെയ്ഡ് ചെയ്ത് ഇവരെ ബലമായി കസ്റ്റഡിയിലെടുക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അറസ്റ്റിനുമുന്‍പ് മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാനാണ് കന്യാസ്ത്രീകളുടെ‍ ശ്രമം.

കേസില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ വയനാട് ശിശുക്ഷേമസമിതി അധികൃതരായ ഫാ. തോമസ് ജോസഫ് പേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ നാളെ നടപടിയുണ്ടാകും. ചുമതലകളില്‍നിന്ന് പുറത്താക്കുന്ന ഇവരെ പ്രതിചേര്‍ക്കാനാണ് പൊലീസ് തീരുമാനം. അഞ്ചു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതിചേര്‍ത്താണ് പ്രതിപ്പട്ടിക തയാറാക്കിയത്. റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയില്‍ അപേക്ഷ