സ്വന്തം ലേഖകൻ

മടപ്പള്ളി പഞ്ചായത്തിൽ മാമ്മൂടിന്റെ നാടൻ പ്രദേശങ്ങളിലും വഴിയോരത്തും പൊതുസ്ഥലങ്ങളിലും കോഴിമാലിന്യം തളളി മുങ്ങുന്ന സംഘം വീണ്ടും സജീവം. മാമ്മൂട് സ്കൂൾ പള്ളിയുടെ പരിസരത്തും പഞ്ചായത്തു ഓഫീസിന്റെ കണ്മുന്നിലും മാലിന്യം തളളിയ സംഭവമാണ് ഒടുവിലത്തേത്. പ്രതികളെ കണ്ടെത്തി ശക്തമായ നടപടി എടുക്കാനാവുന്നില്ലെന്നാണ് ആക്ഷേപം.

വാഴൂർ റോഡിൽ നിന്നും വെങ്കോട്ട വഴി തിരുവല്ലയിലേക്കുള്ള വഴിയിൽ ചെന്നമാറ്റം ഭാഗത്തു കോഴിമാലിന്യം ചിതറിക്കിടുക്കുന്ന നിലയിലായിരുന്നു. കുര്യച്ചൻ പടിയിൽ നിന്നും വഴിപ്പാടിക്ക് പോകുന്ന വഴിക്കു ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ക്ക് പരിസരിത്തേക്ക് അടുക്കാനാവാത്ത സ്ഥിതി. തൊട്ടടുത്ത കുടുംബങ്ങളെല്ലാം വീടുപേക്ഷിച്ച പോവേണ്ട ഗതികേടിലായി. ഇതോടെ നാട്ടുകാര്‍ തന്നെ മുൻ കൈ എടുത്തു അവിടെ സിസിടിവി സ്ഥാപിച്ചിരിക്കുവാണ്. കാലങ്ങളായി പരിസരപ്രദേശങ്ങളില്‍ ലോഡു കണക്കിന് കോഴിമാലിന്യം തളളിയ ശേഷം സംഘം രക്ഷപ്പെടുന്നത് പതിവാണ്. തുടർന്ന് സഹികെട്ട നാട്ടുകാർ സംഘടിച്ചു ആളെ കൈയിൽ കിട്ടിയാൽ പിസി ജോർജ് പറഞ്ഞതുപോലെ സ്വയം കൈകാര്യം ചെയ്യേണ്ട അവസ്ഥ ആയിരിക്കുകയാണ്.