കൊന്നത് വി​ദ​ഗ്ധ​നാ​യ കൊലയാളി, കൊലപ്പെടുത്തിയത് മൂർച്ചയുള്ള കട്ടർ കൊണ്ട്; രക്തം കട്ടപിടിക്കാത്ത ശരീരം, മുറിച്ച ഭാഗങ്ങളിൽ ശരീരം ചിന്നിച്ചിതറിയ നിലയിൽ, കൊല്ലപ്പെട്ടത് ആര് ? കൊലയാളിയും….

കൊന്നത് വി​ദ​ഗ്ധ​നാ​യ കൊലയാളി, കൊലപ്പെടുത്തിയത് മൂർച്ചയുള്ള കട്ടർ കൊണ്ട്; രക്തം കട്ടപിടിക്കാത്ത ശരീരം, മുറിച്ച ഭാഗങ്ങളിൽ ശരീരം ചിന്നിച്ചിതറിയ നിലയിൽ, കൊല്ലപ്പെട്ടത് ആര് ? കൊലയാളിയും….
November 17 11:30 2019 Print This Article

ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് വി​ദ​ഗ്ധ​നാ​യ കൊ​ല​പാ​ത​കി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ​തും അ​വ ഉ​പേ​ക്ഷി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത മാ​ര്‍​ഗ​വും മ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​തി വി​ദ​ഗ്ധ​നാ​യ കൊ​ല​പാ​ത​കി​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ശ​യി​ക്കു​ന്ന​ത്.
ക​ഴു​ത്ത് മു​റു​ക്കി​യാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. മ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഒ​രു ദി​വ​സം സൂ​ക്ഷി​ച്ച​തി​ന് ശേ​ഷ​മാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റി​യ​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നും ര​ക്തം ത​ളം കെ​ട്ടി നി​ന്നി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ര​ക്തം ക​ട്ട​പി​ടി​ച്ച ശേ​ഷം അ​റു​ത്തു​മാ​റ്റി​യ​താ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റാ​ന്‍ മൂ​ര്‍​ച്ച​യേ​റി​യ വ​സ്തു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രു​പ​ക്ഷേ മാ​ര്‍​ബി​ള്‍ മു​റി​ക്കു​ന്ന ബ്ലേ​ഡോ, കൈ​കൊ​ണ്ടു​പ​യോ​ഗി​ക്കാ​വു​ന്ന മ​രം മു​റി​യ്ക്കു​ന്ന മെ​ഷി​നോ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കാം. മു​റി ഭാ​ഗ​ങ്ങ​ളി​ല്‍ മാം​സം ചി​ന്നി​ച്ചി​ത​റി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ മു​റി​യ്ക്കു​ന്ന​തി​നി​ടെ ബ്ലേ​ഡ് ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ ത​വ​ണ മു​റി​യി​ലൂ​ടെ ക​ട​ന്നു​പോ​യി​രി​ക്കാ​മെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​രീ​ര​ത്തി​ലെ എ​ല്ലി​ന്‍ ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യി മാ​സം​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ് മു​റി​ച്ച​ത്. വി​ദ​ഗ്ധ​നാ​യ ആ​ള്‍​ക്ക​ല്ലാ​തെ ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്യം ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. കൃ​ത്യം ന​ട​ന്ന സ്ഥ​ല​വും ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച സ്ഥ​ല​വും വ്യ​ത്യ​സ്ത​മാ​ണ്. ക​ഴു​ത്തി​ന് താ​ഴേ​യു​ള്ള​തും അ​ര​യ്ക്ക് മു​ക​ളി​ലു​ള്ള​തു​മാ​യ കൈ​ക​ളി​ല്ലാ​ത്ത ശ​രീ​ര ഭാ​ഗം റോ​ഡ​രി​കി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് സ​മീ​പ​ത്തൊ​ന്നും ര​ക്ത​മോ മ​റ്റൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത് മ​റ്റൊ​രി​ട​ത്ത് നി​ന്നാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​റ​പ്പി​ക്കു​ന്ന​ത്.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച​ത് ഒ​രി​ട​ത്താ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ഇ​രു​വ​ഞ്ഞി പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു. ഇ​രു​വ​ഞ്ഞി​പു​ഴ ക​ട​ലി​ല്‍ ചേ​രു​ന്ന അ​ഴി​മു​ഖ​ത്ത് നി​ന്നാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ട​ത​ലും ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ച്ച ഭാ​ഗ​ങ്ങ​ള്‍ ഒ​ഴു​കി ക​ട​ലി​ലെ​ത്തി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ജൂ​ണ്‍ മാ​സ​മാ​യ​തി​നാ​ല്‍ മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം ഇ​വ ക​ട​ലി​ല്‍ വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​താ​വാ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു.

കൊ​ല്ല​പ്പെ​ട്ട​താ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ല​ഭ്യ​മാ​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ത​ല​യോ​ട്ടി​യും അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ടു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ രേ​ഖാ​ചി​ത്രം ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​ക്കി. 165 സെന്‍റീമീ​റ്റ​ര്‍ നീ​ള​മു​ള്ള ഇ​ത​ര​ദേ​ശ​ക്കാ​ര​നാ​യ 25 വ​യ​സു​ള്ള യു​വാ​വാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് യു​വാ​വ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും നാ​ല് മ​ണി​ക്കൂ​ര്‍ മു​മ്പ് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് കേ​സ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജു കെ.​സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

ശ​രീ​ര​ല​ക്ഷ​ണ​ങ്ങ​ളും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത​ര​ദേ​ശ​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് നി​ഗ​മ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​തി​വാ​യി ഉ​പ​യോ​ഗി​ച്ച​വ​രി​ല്‍ കാ​ണു​ന്ന രീ​തി​യി​ല്‍ പ​ല്ലി​ല്‍ ക​റ​പി​ടി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​താ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ കൊ​ല​യാ​ളി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​വൂ. മൂ​ന്ന് ഭാ​വ​ങ്ങ​ളി​ലു​ള്ള രേ​ഖാ​ചി​ത്ര​മാ​ണി​പ്പോ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

2017 ജൂ​ണ്‍ 26 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​ലി​യം ക​ട​ലോ​ര​ത്ത് നി​ന്ന് ഇ​ട​ത് കൈ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷം ഇ​തേ ഭാ​ഗ​ത്ത് നി​ന്ന് വ​ല​തു കൈ​യും ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു ദി​വ​സ​ത്തി​ന് ശേ​ഷം ജൂ​ലൈ ആ​റി​ന് തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ് റോ​ഡി​ല്‍ അ​ര​യ്ക്ക് മേ​ല്‍​പോ​ട്ടു​ള്ള ഭാ​ഗ​വും ക​ണ്ടെ​ത്തി. പ​ഞ്ച​സാ​ര ചാ​ക്കി​ലാ​യി​രു​ന്നു ശ​രീ​ര​ഭാ​ഗം ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ തി​രു​വ​മ്പാ​ടി പോ​ലീ​സും കേ​സെ​ടു​ത്തു.

പി​ന്നീ​ട് അ​ടു​ത്ത​മാ​സം ഓ​ഗ​സ്റ്റ് 13 ന് ​ചാ​ലി​യ​ത്ത് നി​ന്ന് ത​ല​യോ​ട്ടി​യും ക​ണ്ടെ​ടു​ത്തു. കൈ​ക​ളും ത​ല​യോ​ട്ടി​യും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ബേ​പ്പൂ​ര്‍ പോ​ലീ​സാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. ഒ​രാ​ളു​ടെ ത​ന്നെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണി​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ണ്ടെ​ത്തി​യ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ഒ​രാ​ളു​ടെ​ത് ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. 2017 സ​പ്റ്റം​ബ​ര്‍ 16 ന് ​ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടും പോ​ലീ​സി​ന് ല​ഭി​ച്ചു. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് ലോ​ക്ക​ല്‍ പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

2017 ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. കാ​ണാ​താ​യ​വ​രെ കു​റി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് ദേ​ശീ​യ ക്രൈം​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ വ​ഴി​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഇ​ത​ര​ദേ​ശ​തൊ​ഴി​ലാ​ളി​യാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് മു​ക്കം ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി.

ഇ​വി​ടെ​യു​ള്ള ക​രാ​റു​ക​രേ​യും ഇ​ത​ര​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ട് യോ​ഗം ചേ​ര്‍​ന്നെ​ങ്കി​ലും മ​രി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ല. ഇ​തേ​തത്തുട​ര്‍​ന്നാ​ണ് ത​ല​യോ​ട്ടി അ​ടി​സ്ഥാ​ന​മാ​ക്കി രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. രേ​ഖാ​ചി​ത്ര​ത്തി​ല്‍ സാ​മ്യ​മു​ള്ള​യാ​ളു​ളെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഇ​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​വു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ഫോ​ണ്‍: 9497990212,

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles