മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് അദ്ദേഹം. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. താരത്തിന്റെ മകള്‍ അഹാന കൃഷ്ണകുമാറും സിനിമയില്‍ തിരക്കുള്ള നായികയാണ്. തന്റെ ബിജെപി ആഭിമുഖ്യം വെളിപ്പെടുത്തിയും കൃഷ്ണ കുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോള്‍ മകള്‍ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് കൃഷ്ണകുമാര്‍. ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാരണത്താല്‍ മകള്‍ക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതില്‍ ദുഖമില്ല എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത്  ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല എന്നാണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു,.

മകളെ ഒഴിവാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു കൃഷ്ണകുമാര്‍ തുറന്നുപറയുന്നു. പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണമായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.