എസ് എസ് രാജമൗലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാഹുബലി 2വിനെയും അധിക്ഷേപിച്ച് നിരൂപകനും നടനുമായ കെആർകെ രംഗത്ത്. ഇതെന്തൊരു അശ്ലീലമാണെന്നും താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.
ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.
കെആർകെയുടെ ട്വീറ്റിന് താഴെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തികഴിഞ്ഞു. ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാൽ ശരിയാകില്ലെന്നുമാണ് ചിലരുടെ കമന്റ്.
നേരത്തെ മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് കെആർകെയെ ആരാധകർ വിമർശനം കൊണ്ട് നിറച്ചിരുന്നു. അവസാനം പരസ്യമായി മാപ്പുപറയുകയും ചെയ്തു
What a Chutiyapa, Wahiyat, crap, headache film #Bahubali2! What a direction sir @ssrajamouli! You deserve award of chutiya director of 2017.
— KRK (@kamaalrkhan) April 28, 2017
I am highly disappointed to see that #Bahubali2 is not even 10% of #Bahubali1 means @ssrajamouli has fooled public with the hype of part1.
— KRK (@kamaalrkhan) April 28, 2017
Leave a Reply