മുൻ ബറോഡ സഹതാരവും നിലവിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് സഹതാരവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ തുറന്നുപറഞ്ഞ് ദീപക് ഹൂഡ.

ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ ബറോഡയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ ഹൂഡയും ക്രുനാൽ പാണ്ഡ്യയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഹൂഡ ക്രുനാലിനെതിരെ പരാതി നൽകുകയും പിന്നീട് രാജസ്ഥാനിലേക്ക് മാറുകയും ചെയ്തു. ഒടുവിൽ ഐ പി എൽ ലേലത്തിൽ ആകസ്മികമായി ഇരുവരെയും ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കി. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ഇരുവരും എങ്ങനെ ഒരുമിച്ച് കളിക്കുമെന്ന് ആരാധകർ ആശ്ചര്യപെട്ടിരുന്നു.

” ക്രുനാൽ പാണ്ഡ്യ എൻ്റെ സഹോദരനെ പോലെയാണ്, സഹോദരങ്ങൾ തമ്മിൽ വഴക്കിടും. ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയുള്ള മത്സരങ്ങൾ ജയിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഞങ്ങൾ കളിക്കുന്നത്. ” അടുത്തിടെ നടന്ന അഭിമുഖത്തിൽ ദീപക് ഹൂഡ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” ഞാൻ ഐ പി എൽ ലേലം കണ്ടില്ല. ടീം ഹോട്ടലിൽ മറ്റു കളിക്കാരെ പോലെ ഞങ്ങൾ കണ്ടുമുട്ടി. സംഭവിച്ചതെല്ലാം കഴിഞ്ഞുപോയി. ഞാൻ പറഞ്ഞതുപോലെ ഞങ്ങൾ രണ്ടുപേരും ഒരു ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യവും ഒന്നുതന്നെയാണ്. ” ദീപക് ഹൂഡ കൂട്ടിച്ചേർത്തു.

” മറ്റെല്ലാവരെയും പോലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ് എൻ്റെയും സ്വപ്നം. എൻ്റെ ജോലി മികച്ച പ്രകടനം പുറത്തെടുക്കുകയും മറ്റെല്ലാം സെലക്ടർമാരുടെ തീരുമാനത്തിന് വിടുകയും ചെയ്യുകയെന്നതാണ്. ഞാൻ ഒരു ഓൾ റൗണ്ടറാണ്. ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലർത്തുകയെന്നതാണ് എൻ്റെ ലക്ഷ്യം, അതല്ലാതെ മറ്റൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ” ദീപക് ഹൂഡ പറഞ്ഞു.