കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരണം 20 ആയി. ഇനിയും മരണസംഖ്യ ഉയരാം. പലരുടെയും നില ഗുരുതരമാണ്. അതേസമയം, അപകടത്തിന് കാരണമായ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജ് കീഴടങ്ങി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.

മന്ത്രിമാരായ എകെ ശശീന്ദ്രനും വിഎസ് സുനില്‍ കുമാറും തിരിപ്പൂരിലേക്ക് യാത്രതിരിച്ചു. 25പേര്‍ പരിക്കുകളോടെ ആശുപത്രിയിലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അവിടെ എത്തിയശേഷമേ മറ്റ് വിവരങ്ങള്‍ പരിശോധിക്കാന്‍ പറ്റുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തമിഴ്‌നാട് സര്‍ക്കാരുമായും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് സ്വദേശികളാണ് കൂടുതലും. തൃശൂര്‍, എറണാകുളം, വാളയാര്‍ സ്വദേശികളും മരിച്ചവരില്‍ ഉണ്ട്.

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൻറെ പിന്നിൽനിന്നു മൂന്നാമത്തെ നിലയിലാണ് രാമചന്ദ്ര മേനോൻ ഇരുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ. “ബ്രേക്ക് ചയ്യാൻ പോലും സാവകാശം കിട്ടിയില്ല, അതിനുമുൻപേ ലോറി ഇടിക്കുകയായിരുന്നു. പിന്നിലിരുന്നവർക്കും അപകടം പറ്റിയിട്ടുണ്ട്. തൻറെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്ന് തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിർദിശയിൽ നിന്ന് വന്ന വാഹനം പെട്ടന്ന ട്രക്ക് മാറി ഇടിച്ചു കയറുകയായിരുന്നു.”

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇതാണ്:

പാലക്കാട് ഡിപിഒയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9447655223, 0491 2536688

കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍ 9495099910

കേരളാ പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്!ലൈന്‍ നമ്പര്‍ 7708331194

മരിച്ചവരുടെ വിവരങ്ങള്‍:
കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂര്‍ ജില്ലാ ഭരണകൂടവും സ്ഥിരീകരിക്കുന്നു.

രാഗേഷ് (35) പാലക്കാട്
ജിസ്‌മോന്‍ ഷാജു (24) തുറവൂര്‍
3.നസീഫ് മുഹമ്മദ് അലി (24) തൃശ്ശൂര്‍,
ബൈജു (47) അറക്കുന്നം കെഎസ്ആര്‍ടിസി ജീവനക്കാരന്‍
ഐശ്വര്യ (28) അശ്വിന്‍)
ഇഗ്‌നി റാഫേല്‍ (39) തൃശ്ശൂര്‍
കിരണ്‍ കുമാര്‍ (33)
ഹനീഷ് (25) തൃശ്ശൂര്‍
ശിവകുമാര്‍ (35) ഒറ്റപ്പാലം
ഗിരീഷ് (29) എറണാകുളം കെഎസ്ആര്‍ടിസി ജീവനക്കാരന്‍
റോസ്ലി(പാലക്കാട്