തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ആർടിസി ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.
തൊടുപുഴ-കട്ടപ്പന റോഡിൽ കുരുതിക്കളം വളവിൽ ഇന്നു രാവിലെയായിരുന്നു സംഭവം. ബസിന്റെ മുൻഭാഗത്തുളള എൻജിനിൽനിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്നു വാഹനം നിർത്തി. യാത്രക്കാർ എമർജൻസി വാതിലിലൂടെ ഉടൻതന്നെ പുറത്തിറങ്ങി. 35 ഓളം യാത്രക്കാർ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്നു. തൊടുപുഴയിൽനിന്നും ഇടുക്കിയിൽനിന്നും മൂന്നു ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ