അന്തരീക്ഷ മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുത ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ശബരിമല സര്‍വീസിനായി എത്തിച്ച ബസുകള്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ 12മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഒാഫ് ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ ഒാടിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്.

സ്കാനിയ ബസുകള്‍ പോലെ വൈദ്യുത ബസുകളും പത്തുവര്‍ഷത്തേക്ക് വാടകയ്ക്കെടുത്താണ് ഒാടിക്കുന്നത്. ഡ്രൈവറും അറ്റകുറ്റപ്പണിയും കമ്പനി. കണ്ടക്ടറും ഇന്ധനവും കെ.എസ്.ആര്‍.ടി.സി വക.കിലോമീറ്ററിന് 43രൂപ 20 പൈസയാണ് വാടക. മണ്ഡലകാലത്ത് നിലയ്ക്കല്‍ പമ്പ റൂട്ടിലായിരിക്കും പത്തുബസുകളുടേയും ഒാട്ടം. അതിനുശേഷം തിരുവനന്തപുരം എറണാകുളം കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തും. 33 സീറ്റുള്ള ബസില്‍ നിലവിലെ എ.സി ബസിന്റ നിരക്കേ ഉള്ളു. ഒരു കിലോമീറ്റര്‍ ഒാടാന്‍ ഡീസല്‍ ബസുകള്‍ക്ക് 31 രൂപ വേണമെങ്കില്‍ നാലുരൂപയുടെ വൈദ്യുതിമതി ഇതിന്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിന് നിലയ്ക്കലില്‍ ട്രാന്‍സ്ഫോര്‍മറും ചാര്‍ജിങ് സ്്റ്റേഷനും തയ്യാറാക്കിയിട്ടുണ്ട്. ഒരേസമയം അഞ്ചുബസുകള്‍ വരെ ഇവിടെ ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജിങ്ങില്‍ 250 കിലോമീറ്റര്‍ വരെ ഒാടും. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ ഒാടിക്കുന്നുണ്ടെങ്കിലും റഗുലര്‍ സര്‍വീസാക്കിയിട്ടില്ല.