മുംബൈയിൽ ജോലിനോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് പ്രണയം മാതാവിൻെറ ജീവെനെടുത്തു. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ.വർഗ്ഗീസ് ഭാര്യ മേരിക്കുട്ടിവർഗ്ഗീസ് ആണ് പട്ടാപകൾ മകളുടെ കാമുകൻെറ കൊലക്കത്തിക്ക് ഇരയായത്. പ്രതി മധുരൈ സ്വദേശി സതീഷ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീട്ടിനുളളിൽ വച്ചാണ് മേരികുട്ടിക്ക് കുത്തേറ്റത്. പാട്സൽ സർവ്വീസ് നൽകാനെന്ന വ്യാജേന വീട്ടിനുളളിൽ കടന്ന പ്രതി പെട്ടന്ന് വലത് നെഞ്ചിനുളളിൽ കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റ് രകതം വാർന്ന് പുറത്തേക്ക് ഒാടിയ മേരികുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഭർത്താവ് വർഗ്ഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗ്ഗീസ് ഉപരിപഠനം നടത്തുന്നതിനായ് ബാഗ്ലൂരിലും ആയതിനാൽ സംഭവസമയം വീട്ടിനുളളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിൽ നേഴ്സിംഗ് ജോലിനോക്കുന്ന മൂത്ത മകൾ ലിസ്സ ഏറെനാളായ് പ്രതിയുമായ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.

ഇതേ തുടർന്ന് പെൺകുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ നിന്നും ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് കുളത്തൂപ്പുഴയിൽ എത്തിയത്. എന്നാൽ പെൺകുട്ടി ഇവിടെ ഉണ്ടായിരുന്നില്ല ഇതേതുടർന്ന് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്സിയും,ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവവും പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിന് ശേഷം കടക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.