കുമളി സര്‍ക്കാര്‍ സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ കമൽ ദാസാണ് മരിച്ചത്. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍. കുമളി സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ആസാം സ്വദേശിയായ കമൽ ദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ നിർമ്മാണത്തിനെത്തിയ തൊഴിലാളിയാണ് മരിച്ചത്. സ്കൂളിനോട് ചേർന്ന് താമസിക്കുന്നവരാണ് മൃതദേഹം കണ്ടു പോലീസിൽ വിവരമറിയിച്ചത്.

ഇതിനിടെ മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കടന്നു കളഞ്ഞു. ഇവരെ കട്ടപ്പനയിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകമാണോ എന്ന സംശയത്തിൽ കൂടുതൽ ചോദ്യം ചെയ്തു വരികയാണ് . കമൽ ദാസ് വീണു മരിച്ചു എന്നാണ് കസ്റ്റഡിയിലുള്ള 5 ഇതര സംസ്ഥാന തൊഴിലാളികളും പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസ്, ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് അറിയിച്ചു.