പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ മലപ്പുറം എടപ്പാൾ നടുവട്ടം കടയൻകുളങ്ങര വീട്ടിൽ മനോഹരൻ നടത്തുന്നതു മനോഹരമായൊരു സമരമാണ്. പ്ലാസ്റ്റിക് റാപ്പറും റിബണും മറ്റു ചില പാഴ്‌വസ്തുക്കളും ഉപയോഗിച്ചു പായ, പരമ്പ്, വട്ടമുറം, കൊമ്പ് മുറം , കൊട്ട, തൊപ്പിക്കുട, കാൽക്കുട, പൂവട്ട, തൊപ്പി തുടങ്ങിയ സാധനങ്ങൾ മനോഹരൻ മെടഞ്ഞുണ്ടാക്കുന്നു. തോണിയുടെയും മറ്റും മാതൃകകളും നിർമിക്കാറുണ്ട്. തേങ്ങ പൊതിക്കൽ തൊഴിലാളിയായ മനോഹരനെ, പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള മലിനീകരണമാണു പ്ലാസ്റ്റിക്കിനെതിരായ പ്രവർത്തനത്തിലേക്കു നയിച്ചത്.
ദിവസവും 2 മണിക്കൂറെങ്കിലും ഇതിനു ചെലവിടും. മലപ്പുറം ജില്ലയിലെ ഒട്ടേറെ സ്കൂളുകളിൽ തന്റെ പ്രവർത്തനത്തെപ്പറ്റി ഇതിനകം മനോഹരൻ ക്ലാസെടുത്തു കഴിഞ്ഞു. നാട്ടിലെ പലരും ഇപ്പോൾ ഈ മാതൃക പിന്തുടരാറുണ്ടെന്നും മനോഹരൻ പറഞ്ഞു. ജീവിതാവസാനം വരെ പ്ലാസ്റ്റിക് മാലിന്യത്തിനൈതിരായ പ്രവർത്തനം തുടരാനാണു മനോഹരന്റെ തീരുമാനം. ഭാര്യ ശാരദ. മക്കൾ മഹേഷ്, മുകേഷ്, രാഗേഷ്. 9656319445.
Leave a Reply