മെട്രോയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ച കുഞ്ഞന്‍ ആനയ്ക്ക് പരിഹാസപൂര്‍വ്വം കുമ്മനാന എന്ന് പേരിട്ട സംഭവത്തില്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെ.’തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചു പുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്’. മെട്രോയുടെ പേരിലേറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ കുമ്മനത്തിന്റെ പ്രതികരണം ഇതാദ്യമാണ് വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ആരോടും പ്രയാസമില്ല, സന്തോഷവുമില്ല,എന്ത് ചെയ്താലും എനിക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്.’ എന്നും അദ്ദേഹം പ്രതികരിച്ചു.കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ഉള്ളത്. ലിജോ വര്‍ഗീസ് എന്നൊരാള്‍ പരിഹാസപൂര്‍വ്വം കമന്റ് ചെയ്ത ‘കുമ്മനാന’ എന്ന പേര് വൈറല്‍ ആകുകയായിരുന്നു.